തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു
പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു. ഇന്നലെ രാത്രി ഒന്നരയോടെ തിരുനെല്‍വേലിയിലെ വീര്‍ബാബു നഗരിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി പുസ്തകങ്ങള്‍ രചിച്ച മീരാന് നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 1997 ല്‍ ചായ്‌വു നാര്‍ക്കാലി എന്ന കൃതിക്ക് ലഭിച്ചു. മീരാന്റെ പല കഥകളും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. വിവിധ കാലഘട്ടത്തിലുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങളും എഴുത്തില്‍ വിഷയീഭവിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് ജനിച്ചു. നാഗര്‍കോവില്‍ എസ്.ടി. ഹിന്ദു കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബി.എ. പൂര്‍ത്തിയാക്കി. വ്യാപാരിയായിരുന്നു. മലയാളത്തിലെഴുതിയത് തമിഴില്‍ പരിഭാഷപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ രചനാ രീതി. ആറു നോവലും അഞ്ചു കഥാസമാഹാരങ്ങളും വിവര്‍ത്തനങ്ങളുമടക്കം കടലോരഗ്രാമത്തില്‍ കതൈ, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് വിവര്‍ത്തനമായ ദി സ്‌റ്റോറി ഒഫ് എ സീസൈഡ് വില്ലേജ് ക്രോസ്‌വേഡ് അവാര്‍ഡിന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.
'ഒരു കടലോര ഗ്രാമത്തിന്‍ കതൈ', 'തുറൈമുഖം', 'കൂനന്‍തോപ്പ് ' തുടങ്ങി തമിഴ് സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയ ഒരുപിടി നോവലുകളുടെ രചയിതാവാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍. തമിഴ്‌നാട്ടിലെ മലബാറായി അറിയപ്പെടുന്ന തേങ്ങാപട്ടണത്തെ സാമൂഹികജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളില്‍ നിറയെ. 'സൈവു നര്‍കാലി' എന്ന നോവല്‍ 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സ്വന്തമാക്കി. മലയാളത്തെയും മലയാളിയെയും അതിയായി സ്‌നേഹിക്കുന്ന അദ്ദേഹമാണ് മലയാളത്തിലെ സുപ്രസിദ്ധരായ സാഹിത്യകാരന്മാരില്‍ പലരെയും തമിഴ്‌വായനക്കാര്‍ക്കു പരിചയപ്പെടുത്തി നല്‍കുന്നത്.
കൂടുതല്‍ വായനക്ക്
http://suprabhaatham.com/thengapattanathe-perumnalukal/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."