'അക്രമാസക്തമായ കലാപത്തിന്' പദ്ധതിയിട്ടെന്ന് മൊഴി നല്‍കിയതായി ഡല്‍ഹി പൊലിസ്; കെട്ടിച്ചമച്ച കുറ്റപത്രത്തില്‍ ഒപ്പു വെക്കില്ലെന്ന് സഫൂറ സര്‍ഗാര്‍
ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്ത സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ കെട്ടിച്ചമച്ച മൊഴികളുമായി ഡല്‍ഹി പൊലിസിന്റെ കുറ്റപത്രം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്‍കി 'അക്രമാസക്തമായ കലാപത്തിന്' തുടക്കമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സഫൂറ സര്‍ഗാര്‍ പറഞ്ഞതായി ഡല്‍ഹി പൊലിസ് സ്പെഷ്യല്‍ സെല്ലിന്റെ കുറ്റപത്രത്തിലുള്ളത്. ജാമിഅ മില്ലിയ കോഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോഡിനേറ്ററായ സഫൂറ സര്‍ഗാറിന്റെ 'വെളിപ്പെടുത്തല്‍ മൊഴി' എന്ന രീതിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയിലാണ് ഈ ആരോപണം.
എന്നാല്‍ തന്റെ മൊഴി എന്ന രീതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സഫൂറ സര്‍ഗാര്‍ ഒപ്പ് വെക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്‍കി അക്രമാസക്തമായ കലാപത്തിന് തുടക്കമിടുകയായിരുന്നു ലക്ഷ്യം.സമരങ്ങള്‍ മൂലം തുടര്‍ച്ചയായി ഉണ്ടാവുന്ന ഗതാഗതക്കുരുക്കും മറ്റു പ്രയാസങ്ങളും പ്രദേശങ്ങളില്‍ താമസിക്കുന്ന ഹിന്ദു സമൂഹത്തിന് അസ്വസ്ഥത സൃഷ്ടിക്കും. അവരതിനെതിരെ പ്രതികരിക്കും. അത് ഹിന്ദു- മുസ്‌ലിം സംഘര്‍ഷത്തില്‍ അവസാനിക്കും. ഇതൊക്കെയാണ് തങ്ങള്‍ മുന്നില്‍ കണ്ടിരുന്നതെന്ന് സഫൂറ സമ്മതിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. സഫൂറ പങ്കെടുത്ത സമരങ്ങളെ കുറിച്ചും അവരുടെ യാത്രചെലവുകള്‍ ആരാണ് വഹിച്ചത് എന്നതിനെ കുറിച്ചും കുറ്റപത്രത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
'ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടും, കലാപത്തില്‍ എന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങളും ഉള്ളതിനാല്‍ ഞാന്‍ എന്റെ വാട്ട്സ്ആപ്പ് അക്കൗണ്ടും അനുബന്ധ വിവരങ്ങളും ഡിലീറ്റ് ചെയ്തു,' സഫൂറ സര്‍ഗാര്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിനെതിരെയുള്ള സമരങ്ങളിലടക്കം നിരവധി പ്രതിഷേധങ്ങളില്‍ താന്‍ പങ്കെടുത്തതായി സഫൂറ സര്‍ഗാര്‍ പറഞ്ഞതായി ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
പൗരത്വ നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ കലാപങ്ങളുടെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
കലാപത്തില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലാക്കപ്പെട്ട മറ്റൊരു ജാമിഅ വിദ്യാര്‍ത്ഥിയായ മീരാന്‍ ഹൈദറിനെതിരെയുള്ള കുറ്റപത്രത്തില്‍ ഡിസംബര്‍ 15ന് സര്‍വ്വകലാശാലയില്‍ നടന്ന കലാപത്തില്‍ പങ്കെടുത്തതായും ഒരു ബസ് കത്തിച്ചതായും അദ്ദേഹം പറഞ്ഞതായി ആരോപിക്കുന്നുണ്ട്. മുമ്പ് ആംആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന ഖാലിദ് സൈഫിയെ അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഷഹീന്‍ ബാഗ് ആയിരുന്നു ജെ.സി.സിയുടെ ആദ്യത്തെ പദ്ധതിയെന്നും അത് വിജയകരമായി നടപ്പാക്കിയതിന് പിന്നാലെ 20 സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് പദ്ധതിയിട്ടിരുന്നെന്നും മീരാന്‍ ഹൈദര്‍ പറഞ്ഞതായും അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഹൈദര്‍ കലാപത്തിനായി അഞ്ച് ലക്ഷം രൂപയോളം വിതരണം ചെയ്തുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."