HOME
DETAILS

'താങ്കളുടെ വിനയം ജനാധിപത്യത്തെ സ്‌നേഹിക്കുന്നവരില്‍ അഭിമാനമുണ്ടാക്കുന്നു'-രാജ്യസഭ ഉപാധ്യക്ഷന്റെ ചായ സല്‍ക്കാരത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

  
backup
September 22 2020 | 07:09 AM

national-pm-modi-on-dy-chairman-harivanshs-tea-for-mps-2020

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് ചായയുമായി ചെന്ന രാജ്യസഭാ ഉപാധ്യക്ഷന്റെ നടപടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ശ് വിശാലമായ മനസ്സിന്റെ ഉടമയാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. തന്നെ അപമാനിച്ചവര്‍ക്ക് അതൊന്നും വകവെക്കാതെ അദ്ദേഹം നേരിട്ട് ചായകൊണ്ടുപോയി കൊടുത്തത് അദ്ദേഹത്തിന്റെ വിനയത്തെയാണ് കാണിക്കുന്നത്- മോദി ട്വീറ്റ് ചെയ്തു.

കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ സമരത്തിലാണ്. ഇവര്‍ക്കാണ് ഹരിവന്‍ശ് ചായ നല്‍കിയത്. എന്നാല്‍ കര്‍ഷക വിരുദ്ധന്റെ ചായ തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് എം.പിമാര്‍ സല്‍ക്കാരം തിരസ്‌ക്കരിക്കുകയാണുണ്ടായത്.

സഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.

പാര്‍ലമെന്റിന് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു. രാവിലെ അഞ്ച് മണിയോടെ കെ.കെ രാഗേഷ് എം.പി ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്നുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago