ദലിതര്‍ക്കെതിരേയുള്ള അക്രമം; വെല്‍ഫെയര്‍ പാര്‍ട്ടി പ്രധിഷേധ സംഗമം നടത്തുന്നു
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് സംഘ്പരിവാറും ബി.ജെ.പിയും വിവിധ ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ തടസം നില്‍ക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തോലുരിഞ്ഞു എന്നാരോപിച്ച് ദലിതര്‍ക്ക് നേരേ നടന്ന അതിക്രമം ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ദാദ്രിയിലെ അഖ്‌ലാഖിന്റെ കൊലപാതകം, രോഹിത് വെമുലയുടെ ആത്മഹത്യ, ഹരിയാനയില്‍ ദലിത് കുട്ടികളെ ചുട്ടുകൊന്നത് അടക്കം നൂറുകണക്കിന് ആക്രമണങ്ങളാണ് ദലിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരേ നടന്നുകൊണ്ടിരിക്കുന്നത്.
ബി.എസ്.പി നേതാവ് മായാവതിക്കു നേരേ ബി.ജെ.പിയുടെ സമുന്നതനായ നേതാവ് നടത്തിയ അശ്ലീല പ്രയോഗവും സംഘ്പരിവാറിന്റെ ദലിത്‌സ്ത്രീ വിരുദ്ധതയാണ് പുറത്തുകാട്ടുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം വിലയിരുത്തി. ദലിതര്‍ക്കു നേരെ സംഘ്പരിവാര്‍ നടത്തുന്ന അതിക്രങ്ങള്‍ക്കെതിരേ ഓഗസ്റ്റ് ഒന്നിന് കോഴിക്കോട്ടും ആഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്തും പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."