അദാലത്ത്; 166 അപേക്ഷകളില്‍ രേഖകള്‍ ലഭ്യമാക്കി
തിരൂരങ്ങാടി: പ്രളയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിന് വേണ്ടി ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ റവന്യു അധികൃതര്‍ അദാലത്ത് നടത്തി.
മൊത്തം 166 അപേക്ഷകളാണ് ലഭിച്ചത്. റേഷന്‍ കാര്‍ഡ് 15, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് 20, ആധാര്‍ കാര്‍ഡ് 12, ആധാരം 28, പാസ്പോര്‍ട്ട് 22, എ.ടി.എം ഒന്ന്, എസ്.എസ്.എല്‍.സി ബുക്ക് 21, ഡ്രൈവിങ് ലൈസന്‍സ് 17, ജനന സര്‍ട്ടിഫിക്കറ്റ് 11, പെന്ഷന് ഒന്ന്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഒന്ന്, വാഹന ആര്.സി ബുക്ക് രണ്ട്, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് അഞ്ച്, ബാങ്ക് പാസ്ബുക്ക് ആറ്, യൂനിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് ഒന്ന്, മരണ സര്‍ട്ടിഫിക്കറ്റ് രണ്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ് ഒന്ന് തുടങ്ങി 160 അപേക്ഷകള്‍ക്കും പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി.
നഗരസഭ, പഞ്ചായത്ത്, താലൂക്ക് ഇലക്ഷന് വിഭാഗം ,സപ്ലൈ ഓഫിസ്, മോട്ടോര്‍ വാഹന വകുപ്പ്, പാസ്പോര്‍ട്ട് ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഹയര്‍ സെക്കന്‍ഡറി, ബാങ്കുകള്‍, ലീഗല്‍ സര്‍വിസ്, അക്ഷയ എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരുമാണ് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി അതാത് രേഖകള്‍ ലഭ്യമാക്കിയത്. തിരൂരങ്ങാടി തഹസില്‍ദാര്‍ പി. ഷാജു, തഹസില്‍ദാര്‍ (ഭൂരേഖ) ലത, ഡെപ്യു. തഹസില്‍ദാര്‍ പി.ഒ സാദിഖ്, പ്രശാന്ത്, ഷാജി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."