ഭാര്യ ഒപ്പം ചെന്നില്ല; പൊലിസ് സ്റ്റേഷനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: പേട്ട പൊലിസ് സ്റ്റേഷനുമുന്നില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.
കുടുംബപ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ യുവാവാണ് ലോറിക്കുമുന്നില്‍ ചാടി ആത്മഹത്യയക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. കേശവദാസപുരം സ്വദേശിയായ 21കാരനും ശ്രീകാര്യം സ്വദേശിനിയായ പെണ്‍കുട്ടിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഗര്‍ഭം അലസിപ്പിച്ചതു സംബന്ധിച്ച് അടുത്തിടെ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. തന്റെ അനുമതിയില്ലാതെ ഭാര്യ രണ്ടുതവണ ഗര്‍ഭം അലസിപ്പിച്ചെന്നായിരുന്നു യുവാവിന്റെ ആരോപണം.
ബന്ധുക്കള്‍ ഇടപെട്ടതോടെ പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ ഇരുവരെയും പേട്ട സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ യുവാവിനൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. ഇതില്‍ മനംനൊന്ത് സ്റ്റേഷനുമുന്നില്‍ നിന്ന് ഓടിയ യുവാവ് ലോറിയുടെ മുന്നിലേക്ക് ചാടുകയായിരുന്നു. വേഗം കുറവായിരുന്ന ലോറിയുടെ സൈഡ് ഗ്ലാസില്‍ തട്ടിത്തെറിച്ച് കൈക്ക് പരുക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."