'ഗൗതം സ്ത്രീകളെ അപമാനിക്കില്ല'- അതിഷി വിവാദത്തില്‍ സഹകളിക്കാരനെ പിന്തുണച്ച് ഹര്ഭജന് സിങ്
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി മര്‍ലേനയെ അധിക്ഷേപിച്ച് നോട്ടിസ് ഇറക്കിയ സംഭവത്തില്‍ എതിര് സ്ഥാനാര്‍ഥി ബി.ജെ.പി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ നിരപരാധിയാണെന്ന് ഹര്ഭജന് സിങ്. ട്വിറ്റര്‍ വഴിയാണ് ഹര്ഭജന് സിങ് സഹകളിക്കാരന് പിന്തുണയുമായി രംഗത്തെത്തിയത്. ഒരിക്കലും ഒരു സ്ത്രീയോട് ഇത്തരം മോശമായ രീതിയില്‍ പെരുമാറാന്‍ ഗൗതമിന് ആവില്ലെന്ന് ഹര്ഭജന് ട്വീറ്റ് ചെയ്തു. ഗൗതമിനെതിരായ ആരോപണം തന്നെ അല്‍ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഫ് തിന്നുന്ന അഭിസാരികയെന്നാണ് അതിഷിയെ ലഘുലേഖയില്‍ വിശേഷിപ്പിച്ചത്. ജാട്ട് പഞ്ചാബി മാതാപിതാക്കളുടെ മകളായ അതിഷി സങ്കരയിനമാണെന്നും അവര്‍ വിവാഹം ചെയ്തത് ആന്ധ്ര സ്വദേശിയായ ക്രിസ്ത്യാനിയെ ആണെന്നും ലഘുലേഖയില്‍ പറയുന്നു. എ.എ.പി നേതാവ് മനീഷ് സിസോദിയയെയും അതിഷിയെയും ചേര്‍ത്തും മോശം പരാമര്‍ശങ്ങളുമുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം അതിഷിയെ സംരക്ഷിക്കുന്നത് സിസോദിയയാണെന്നും അതിഷിയെപ്പോലുള്ള ഒരാള്‍ക്ക് വിലയേറിയ വോട്ടുകള്‍ നല്‍കണമെന്നോ എന്നും ലഘുലേഖയില്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."