ദുരിതാശ്വസ നിധിയിലേക്ക് വള നല്‍കി നവദമ്പതികള്‍
പള്ളിക്കല്‍: വിവാഹ വേദിയില്‍ വെച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കുന്നതിനായി സ്വര്‍ണവള ഊരി നല്‍കിയ നവദമ്പതികള്‍ നാടിന് മാതൃകയായി .
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗവും സി.പി.എം കുറുന്തല ബ്രാഞ്ച് അംഗവുമായ കെ. മോഹന്‍ദാസിന്റെ മകള്‍ കാവ്യയും ഐക്കരപ്പടി പ്രണവത്തില്‍ രവീന്ദ്രനാഥിന്റെ മകന്‍ സൂരജും തമ്മിലുള്ള വിവാഹ വേദിയിലാണ് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരുകൈ സഹായമായി നവദമ്പതികള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണവള നല്‍കിയത്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി അനില്‍കുമാര്‍ വള ഏറ്റുവാങ്ങി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള വിവാഹ സല്‍ക്കാരവും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സി.പി.എം ഏരിയാ കമ്മറ്റിയംഗം സുര്‍ജിത്ത്, ലോക്കല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, ബ്രാഞ്ച് സെക്രട്ടറി എം. പത്മനാഭന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."