ദാറുല്‍ ഫൗസ് മദ്‌റസ വിദ്യാര്‍ത്ഥി 'സര്‍ഗലയം 2019' പ്രവാസ ലോകത്ത് പുതുമയേകി.
ദമാം: സമസ്ത ഇസ്ലാമിക് സെന്റര്‍ ജുബൈല്‍ കമ്മിറ്റിക്കു കീഴിലെ ദാറുല്‍ ഫൗസ് മദ്‌റസ വിദ്യാര്‍ത്ഥികളുടെ സര്‍ഗലയം 2019 ശ്രദ്ദേയമായി. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്തര വരെ നീണ്ടു നിന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ കലാ പരിപാടികള്‍ ഏറെ ഹൃദ്യമായിരുന്നു. ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ദഫ് അരങ്ങേറ്റവും, ജനറല്‍ വിഭാഗത്തില്‍ പ്രസ്ഥാന ബന്ധുക്കളുടെ കലാപ്രകടനങ്ങളും സദസ്സിനെ ഏറെ ആസ്വാദ്യകരമാക്കി. ജുബൈല്‍ അല്‍റാസി ബീച്ച് ക്യാംപില്‍ പെണ്‍കുട്ടികളുടെ മത്സര ശേഷം ഉച്ചക്ക് രണ്ടു മണിക്ക് നടന്ന ആദ്യ സെഷന്‍ ഉദ്ഘാടന ചടങ്ങില്‍ സര്‍ഗലയം സ്വാഗത സംഘം ചെയര്‍മാന്‍ ശിഹാബ് കൊടുവള്ളിയുടെ അധ്യക്ഷതയില്‍ സ്വദര്‍ മുഅല്ലിം ഇബ്റാഹീം ദാരിമി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ദാരിമി പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സലാം കൂടരഞ്ഞി സ്വാഗതം പറഞ്ഞു. രാവിലെ നടന്ന പെണ്‍കുട്ടികളുടെ പരിപാടി ഇസ്ലാമിക് ഫാമിലി ക്ലസ്റ്റര്‍ (ഐ. എഫ്. സി) വിങ്ങിന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. രാത്രി ഒന്‍പതു മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സുലൈമാന്‍ ഖാസിമി അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മദ്റസ രക്ഷിതാവ് കൂടിയായ റഊഫിനെ അബ്ദുല്ല പാണ്ടിക്കാട് പൊന്നാട അണിയിച്ച് ആദരിച്ചു. ബഷീര്‍ ബാഖവി, ട്രാസ്ന്‍പോര്‍ട്ടേഷന്‍ മാനേജര്‍ ജംഷീര്‍, ഇബ്റാഹീം ദാരിമി എന്നിവരെ യഥാക്രമം സൈതലവിഹാജി വേങ്ങര,ആരിഫ് എഞ്ചിനീയര്‍, ഇര്‍ജാസ് മൂഴിക്കല്‍ എന്നിവര്‍ ആദരിച്ചു. പൊതു പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ സഊദി തലത്തില്‍ ഒന്ന് രണ്ട് റാങ്കുകളും പത്താം ക്ലാസില്‍ ഒന്നാം റാങ്കും നേടിയ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സിയാദ്, മെഹ്റ ഫാത്വിമ, ആയിശ ഫെബിന എന്നിവര്‍ക്കുള്ള ഗോള്‍ഡ് മെഡല്‍, പ്രത്യേക അനുമോദന മെഡലുകള്‍, ട്രോഫികള്‍ എന്നിവയും ഈ ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സബ്ജൂനിയര്‍, ജൂനിയര്‍, എന്നീ വിഭാഗങ്ങളിലായി നടന്ന വിവിധ കലാപരിപാടികള്‍ക്ക് ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള പ്രത്യേക സമ്മാനങ്ങളും പങ്കെടുത്തവര്‍ക്കും, ജൂനിയര്‍, സീനിയര്‍വിഭാഗം ദഫ് ടീമിനും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ ബാഖവി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ പബ്ളിക് പരീക്ഷയില്‍ മദ്റസക്ക് നൂറു ശതമാനം വിജയം നേടിക്കൊടുത്ത് അഭിമാനമായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സയ്യിദ് അഹമ്മദ് തങ്ങള്‍, ശാമില്‍ ആനിക്കാട്ടില്‍,നൗഷാദ് കെ. എസ്. പുരം, കരീം ഹാജി കൊടുവള്ളി, ഫാസില്‍ അബ്ബാസ് കോട്ട, ആരിഫ് മാംഗ്ലൂര്‍, ഇബ്റാഹീം ഖലീല്‍, അബൂബക്കര്‍ എച്ച്.എം. ടി ട്രാവല്‍, നിസാര്‍ നെരോത്ത്, ഷജീര്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ വിവിധ ഇനങ്ങളിലുള്ളവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. നൗഫല്‍ നാട്ടുകല്‍ നന്ദിപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."