HOME
DETAILS
MAL
കുടിവെള്ളം എത്തിക്കാന്‍ നടപടിയായി
backup
July 22 2016 | 22:07 PM
കല്ലമ്പലം: ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടിയായി. അഡ്വ. വി. ജോയി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലെ കുടിവെള്ള വിതരണത്തിന് പരിഹാരം കാണാന്‍ പൈപ്പ്ലൈനുകള് സ്ഥാപിക്കും. പൊതുനിരത്തുകളില്‍ കണക്ഷന് വിഛേദിച്ച സ്ഥലങ്ങളില്‍ പൊതു പൈപ്പുകള്‍ പുന: സ്ഥാപിക്കും. ജല ലഭ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളവിതരണം ആരംഭിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."