കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: ഏറനാട്ടില്‍ എം.എസ്.എഫ് ആധിപത്യം
അരീക്കോട്: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ എം.എസ്.എഫ് മുന്നണിക്ക് മികച്ച വിജയം. മണ്ഡലത്തിലെ മുഴുവന്‍ കോളേജുകളിലും എം.എസ്.എഫ് മുന്നണി വിജയിച്ചു. അരീക്കോട് സുല്ലമുസലാം സയന്‍സ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എം.എസ്.എഫ് കെ.എസ്.യു മുന്നണി തൂത്തുവാരി. ബാസിം അഹ്‌സന്‍ (ചെയര്‍മാന്‍), റഷ (വൈസ് ചെയര്‍ പേഴ്‌സണ്‍), ആദില്‍ അബ്ദുല്‍ റഷീദ് (ജനറല്‍ സെക്രട്ടറി), തഹ്‌സിന്‍ നാസര്‍ (ജോയിന്‍ സെക്രട്ടറി), ഷിബിലി, എ.ഡബ്ല്യു മന്ന (യു.യു.സി), നിസാം (ജനറല്‍ കാപ്റ്റന്‍), ബര്‍ഹക്ക് ( ഫൈന്‍ ആര്‍ട്‌സ്), സഹര്‍ഷാന്‍ (എഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എളയൂര്‍ എം.എ.ഒ കോളജില്‍ മുഴുവന്‍ സീറ്റുകളിലും എം.എസ്.എഫ് വിജയിച്ചു. ടി.കെ അബ്ദുല്‍ റഹ്മാന്‍ (ചെയര്‍മാന്‍), കെ.തസ്‌നി (വൈസ്‌ചെയര്‍ പേഴ്‌സണ്‍), പി.മുഹമ്മദ് രിസ്‌വാന്‍ (ജനറല്‍ സെക്രട്ടറി), എ.റസ്‌ന (ജോയിന്‍ സെക്രട്ടറി), എം.എ ആസിഫ് (യു.യു.സി), കെ.ഷഹീം (ജനറല്‍ കാപ്റ്റന്‍), പി.സി ഉനൈസ് ( ഫൈന്‍ ആര്‍ട്‌സ്), മുഹമ്മദ് ആദില്‍ ( എഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
അരീക്കോട് സുല്ലമുസലാം ബിഎഡ് കോളജില്‍ എം.എസ്.എഫ് പ്രതിനിധി കെ.പി സുഹൈല്‍ എടവണ്ണ ജാമിഅ ബി.എഡ് കോളജില്‍ എം.എസ്.എഫ് പ്രതിനിധിയായ ശഫീഖ് എന്നിവരെ തെരഞ്ഞെടുത്തു.
കുനിയില്‍ അല്‍ അന്‍വാര്‍ കേളജില്‍ എം.എസ്.എഫ് തനിച്ച് മത്സരിച്ച് വിജയിച്ചു. മുഹമ്മദ് ഡാനിഷ് (ചെയര്‍മാന്‍), വി.എ ഇര്‍ഫാന (വൈസ്‌ചെയര്‍ പെഴ്‌സണ്‍), കെ.ടി ഇര്‍ഫാന്‍ (ജനറല്‍ സെക്രട്ടറി), ഫാത്തിമ ഷാജി (ജോയിന്‍ സെക്രട്ടറി), ഒ.അബീബ് അഹമ്മദ് (യു.യു.സി), എന്‍.വി ഫവാസ് (ജനറല്‍ക കാപ്റ്റന്‍), എം.എന്‍ മുബഷിര്‍ ( ഫൈന്‍ ആര്‍ട്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.എടവണ്ണ ജാമിഅ അര്‍ട്‌സ് കോളജില്‍ എം.എസ്.എഫ് വിജയിച്ചു, അഫ്ജല്‍ റാഷി (ചെയര്‍മാന്‍), ദില്‍റുബ (വൈസ്‌ചെയര്‍ പെഴ്‌സണ്‍), ഷര്‍ഹാന (ജോയിന്‍ സെക്രട്ടറി), മിന്‍ഹ (യു.യു.സി), എന്നിവരെ തെരഞ്ഞെടുത്തു. കാവനൂര്‍ മജ്മഅ് ബി.എഡ്, കുഞ്ഞാത്തുമ്മ ബി.എഡ് കോളേജുകളില്‍ മുഴുവന്‍ സീറ്റുകളിലും എം.എസ്.എഫ് മുന്നണി എതിരില്ലാതെ തെരഞ്ഞുടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."