'അത് തന്നെയല്ലെ ഇത്' ,ആദ്യം ചായക്കടക്കാരന്‍, പിന്നീട് കര്‍ഷകന്‍: നിരോധനങ്ങളില്‍ അവതരിച്ച് എ.എന്‍.ഐയിലെ ജീവനക്കാരന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് എന്ത് നിരോധനം കൊണ്ടുവന്നാലും ഒപ്പം ഞങ്ങളുണ്ടെന്ന അഭിപ്രായത്തിലാണ് എ.എന്‍.ഐയിലെ ജീവനക്കാരനായ സശാങ്ക് ത്യാഗി. നോട്ട് നിരോധിച്ചപ്പോള്‍ അതിനെ പിന്തുണച്ച് ചായക്കടക്കാരനായും കാര്‍ഷിക ബില്ല് വന്നപ്പോള്‍ അതിനെ പിന്തുണച്ച് കര്‍ഷകനായും സംസാരിക്കുകയാണ് ഇയാള്‍. വാര്‍ത്ത ചിത്രീകരിക്കുന്നതാകട്ടെ എ.എന്‍.ഐ തന്നെ.
നോട്ട് നിരോധനം വന്ന സമയത്ത് ധാരാളം സംഭവങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ജനശ്രദ്ധ നേടിയിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു സശാങ്ക് ത്യാഗിയുടെ ചായക്കടയും ഓണ്‍ലൈന്‍ പേയ്‌മെന്റും. നിരോധനത്തില്‍ ബുദ്ധിമുട്ടിയ ജനങ്ങളെ സഹായിക്കാനായിരുന്നു ഓണ്‍ലൈന്‍ പേയ്‌മെന്റ് ഏര്‍പ്പെടുത്തിയത്.
ഇപ്പോള്‍ ഇതാ കര്‍ഷകനായി എത്തിയിരിക്കുന്നു. കര്‍ഷകനായി അഭിനയിക്കുന്ന സീനില്‍ അയാളും ബാക്കിയുള്ളവരും ഇരിക്കുന്നത് ഒരു പാര്‍ക്കില്‍.തിരക്കഥ തയാറാക്കി വീഡിയോ നല്‍കുന്ന ഈ എ.എന്‍.ഐ ഒരു വാര്‍ത്താ ഏജന്‍സിയാണ്. കൂടുതല്‍ ആളുകള്‍ വിശ്വാസത്തോടെ വാര്‍ത്തക്കും വീഡിയോക്കുമായി ആശ്രയിക്കുന്ന ഏജന്‍സി. അവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."