കോളജ് യൂനിയനുകള്‍ ഇവര്‍ ഭരിക്കും
നിലമ്പൂര്‍: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ അമല്‍ കോളജില്‍ എം.എസ്.എഫ് മുഴുവന്‍ സീറ്റും തൂത്തുവാരി. തനിച്ച് മല്‍സരിച്ചാണ് യൂനിയന്‍ പിടിച്ചെടുത്തത്. രണ്ടു യു.യു.സി ഉള്‍പ്പെടെ മുഴുവന്‍ ജനറല്‍ സീറ്റുകളും എം.എസ്.എഫിന് ലഭിച്ചു.
യനിയന്‍ ഭാരവാഹികള്‍: സുല്‍ഫീക്കര്‍ അലി കണ്ണിയന്‍ (ചെയര്‍മാന്‍), എം.പി ഷഹന ഷെറിന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), കെ. അബ്ദുല്‍ സര്‍ഫാസ് (ജന. സെക്രട്ടറി), ടി. ദില്‍ന (ജോ. സെക്രട്ടറി), പി. മുഹമ്മദ് ഷാഹിദ് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), എ. മുഹമ്മദ് ഷിബില്‍ (ജന. ക്യാപ്റ്റന്‍), ഹാഷിം അഹമ്മദ് (സ്റ്റുഡന്റ് എഡിറ്റര്‍), ടി.പി അബ്ദുല്ല നഹീം (യു.യു.സി), കെ. അബ്ദുല്‍ റഷീദ് (യു.യു.സി) (മുഴുവന്‍ പേരും എം.എസ്.എഫ്)
മഞ്ചേരി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മഞ്ചേരി എന്‍.എസ്.എസ് കോളജ് എസ്.എഫ്.ഐ നിലനിര്‍ത്തി. കെ.വിഷ്ണു (ചെയര്‍മാന്‍), ഇ.അശ്വതി (വൈസ് ചെയര്‍പേഴ്‌സണ്‍), കെ.ജിഷ്ണു (ജനറല്‍ സെക്രട്ടറി), പി.ശ്രീലക്ഷമി(ജോ. സെക്രട്ടറി), എസ്.ശ്രീനിവാസന്‍(മാഗസിന്‍ എഡിറ്റര്‍), അശ്വിന്‍(ഫൈനാട്‌സ് സെക്രട്ടറി), സെഹീര്‍ (ജനറല്‍ ക്യാപ്റ്റന്‍), പി.എസ് ഗോഗുകല്‍, അഭിറാം (ഇരുവരും യു.യു.സി).
മഞ്ചേരി: യൂനിറ്റി വിമണ്‍സ് കോളജില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം.
അമിന മീതീന്‍ (ചെയര്‍പേഴ്‌സണ്‍), ദില്‍നഷ (വൈസ് ചെയര്‍പേഴ്‌സണ്‍), അഫ്‌നാന്‍ (ജനറല്‍ സെക്രട്ടറി), അമീന (ജോ.സെക്രട്ടറി), ഖദീജ റബ്ശ (ഫൈന്‍ ആര്‍ട്‌സ്), കെ.പി ലൂസിയ (ജനറല്‍ ക്യാപ്റ്റന്‍), ഉമ്മു ഹഫീഫ, റീമ അഷ്‌റഫ് (യു.യു.സി), റിഫ ഓടക്കല്‍ (സ്റ്റുഡന്‍സ് എഡിറ്റര്‍).
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്തെ നിലമ്പൂര്‍ ഗവ. കോളജിലെ പ്രഥമ യൂനിയന്‍ എസ്.എഫ്‌ഐ പിടിച്ചെടുത്തു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഒഴികെയുള്ള മുഴുവന്‍ സീറ്റുകളും എസ്.എഫ്.ഐ നേടി. ഭാരവാഹികള്‍: സി.കെ. മഹ്‌സൂഖ് (ചെയര്‍മാന്‍-എസ്.എഫ്.ഐ), കെ ആര്‍ സീത (വൈസ്‌ചെയര്‍പേഴ്‌സണ്‍-എസ്.എഫ്.ഐ), കെ അശ്വതി (ജന.സെക്രട്ടറി-എസ്.എഫ്.ഐ), ടി ശിശിര (ജോ.സെക്രട്ടറി-എസ്.എഫ്.ഐ), കെ അനുഗ്രഹ (യു.യു.സി-എസ്.എഫ്.ഐ), അര്‍ജ്ജുന്‍സുനില്‍ (എഡിറ്റര്‍-എസ്.എഫ്.ഐ), ജബിന്‍ഷാന്‍ (ജന. ക്യാപ്റ്റന്‍-എസ്.എഫ്.ഐ), പി നിഹാല്‍റഷബ് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി-യു.ഡി.എസ്.എഫ്)
മമ്പാട് :എം.ഇ. എസ് കോളജ് ഇലക്ഷനില്‍ എം. എസ്. എഫ്, ഫ്രറ്റേണിറ്റി സംഖ്യത്തിന് വിജയം. ആകെ 92 സീറ്റുകളില്‍ 44 സീറ്റ് എം. എസ്. എഫും, 26 സീറ്റ് എസ്. എഫ്. ഐ യും, 17 സീറ്റ് കെ. എസ്. യുവും, ഫ്രറ്റേണിറ്റി 5 സീറ്റുകളും നേടി. ലീഡ് നില നിലനിര്‍ത്താന്‍ ഒന്നാം ഘട്ട ഫലപ്രഖ്യാപനത്തിനു ശേഷം ഫ്രറ്റേണിറ്റി യും എം. എസ്. ഫും ചേര്‍ന്ന് യൂണിയന്‍ രൂപീകരിക്കുകയായിരിന്നു. സ്റ്റുഡന് എഡിറ്റര്‍ സ്ഥാനം ഫ്രട്ടേണിറ്റിക്കും ബാക്കിയുള്ള സ്ഥാനങ്ങള്‍ എം.എസ്.എഫിനു മാണ്.ക്ലാസ് പ്രതിനിധി തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പാര്‍ട്ടികളും തനിച്ചു മത്സരിച്ചു. നിഹാല്‍ മൊയ്തീന്‍ (ചെയര്‍മാന്‍), ഷമീമ പത്തപ്പിരിയം (വൈസ് ചെയര്‍പേഴ്‌സണ്‍), ഉവൈസ് അരീക്കോട് (ജനറല്‍ സെക്രട്ടറി), എ.പി.ഷാക്കിറ (ജോ: സെക്രട്ടറി), ഫഹദ് സുലൈമാന്‍, വി.പി.റസീല (യു.യു.സി), കെ.സി. ഇഹ്‌സാന്‍(ഫൈന്‍ ആര്‍ട്‌സ്), കെ.ടി.നവീദ് (ജനറല്‍ ക്യാപ്റ്റന്‍), പി.വി.വഫ (എഡിറ്റര്‍ ഫ്രറ്റേണിറ്റി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."