HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,185 രോഗമുക്തി, 30 മരണം, 552 പുതിയ രോഗികൾ
backup
September 22 2020 | 12:09 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,185 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 രോഗികൾ മരണപ്പെടുകയും 552 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
13,572 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,121 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ, രാജ്യത്തെ വൈറസ് ബാധ മരണം 4,542 ആയും വൈറസ് ബാധിതർ 330,798 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,185 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 312,684 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."