HOME
DETAILS
MAL
മീണയുടെ കാര്യത്തില്‍ പിണറായിയെ തള്ളി കോടിയേരി: മുഖ്യമന്ത്രിക്ക് അങ്ങനെയേ പറയാനാകൂ
backup
May 10 2019 | 12:05 PM
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി. ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാന് മീണയ്ക്ക് അധികാരമില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന് പിണറായി വിജയന് ടിക്കാറാം മീണയെ പിന്തുണച്ചത് മുഖ്യമന്ത്രി ആയതിനാലാണെന്നും
വ്യക്തമാക്കി. ആ സ്ഥാനത്തിരുന്ന് അങ്ങനെ മാത്രമേ പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാന് അദ്ദേഹത്തിന് അധികാരമില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണ് അതിനുള്ള അധികാരം.
ഒരാളോടും കള്ളവോട്ട് ചെയ്യാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടില്ല. കള്ളവോട്ട് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."