പ്രളയ ദുരിതം: കുട്ടനാടിലേക്ക് മാന്ത്രിക കൂട്ടായ്മ
നിലമ്പൂര്‍: പ്രളയത്തിന്റെ കനത്ത പ്രഹരം ഏറ്റുവാങ്ങിയ കുട്ടനാടിന് കൈതാങ്ങായി കേരളത്തിലെ മാന്ത്രിക കുടുംബം കുട്ടനാട്ടിലെത്തി. മെത്തകള്‍, ബക്കറ്റ്, കസേര, തുണികള്‍, അരി, പഞ്ചസാര തുടങ്ങി അവശ്യവസ്തുക്കളും ഗൃഹോപകരണങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച് ഒരു ട്രക്ക് നിറയെ സാധനങ്ങളമായാണ് ആണ് മാന്ത്രികര്‍ മങ്കൊമ്പ്, പുല്ലങ്ങടി, നടുഭാഗം പ്രദേശങ്ങളില്‍ എത്തിയത്. സഹായഹസ്തങ്ങള്‍ കടന്നു ചെല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ ഇവ വിതരണം ചെയ്തു. നേരത്തെ മാജിക്കല്‍ റിയലിസം, മലയാളി മാജിക് അസോസിയേഷന്‍, കൊല്ലം മാജിക് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. മജീഷ്യന്‍ സാമ്രാജ്, ആര്‍ .കെ .മലയത്ത് , ജോസഫ് സേബ, ഹാരിസ് താഹ, ശാന്തകുമാര്‍, മനു മങ്കൊമ്പ് ,ഇന്ദ്രാ അജിത്ത്, മജീഷ്യന്‍ വില്‍സണ്‍, ചമ്പക്കുളം സോമനാഥ്, അഡ്വ. സലീം ഉമ്മച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതോളം മാന്ത്രികരും ചലച്ചിത്ര താരം പുന്നപ്ര അപ്പച്ചന്‍, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."