സാലറി കട്ട് :എസ്.ഇ.യു കരിദിനം ആചരിച്ചു
മലപ്പുറം : ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിമാസ ശമ്പളം പിടിച്ചെടുക്കുന്ന നടപടി അടുത്ത അഞ്ച് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കലക്ട്രേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും കരിദിനവും പ്രതിഷേധ സംഗമവും നടത്തി. കൊവിഡ് കാലത്ത് സ്വന്തം സുരക്ഷ പോലും വിസ്മരിച്ച് അഹോരാത്രം സേവനം ചെയ്യുന്ന ജീവനക്കാരോടുള്ള ഇടതു സര്‍ക്കാര്‍ സമീപനം മനുഷ്യത്വ രഹിതമാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തും ദുര്‍വ്യയവും കരാര്‍ നിയമനങ്ങളും അവസാനിപ്പിച്ച് ഖജനാവിന് മുതല്‍ക്കൂട്ടണമെന്ന് സംഗമം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലെ സാലറി കട്ട് മൂലം കുടുംബ ബജറ്റുകള്‍ താളംതെറ്റി ദുരിതത്തിലായ സാധാരണ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി.
പ്രതിഷേധ സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയില്‍ സംസ്ഥാന പ്രസിഡന്റ് എ. എം.അബൂബക്കര്‍ നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പുല്ലുപറമ്പന്‍, മണ്ഡലം പ്രസിഡന്റ് യു. കെ. ഓമനൂര്‍, സെക്രട്ടറി ജാസിര്‍ അഹ്‌സന്‍, ട്രഷറര്‍ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍, നാസര്‍, അബ്ദുല്‍ റഹീം, അബ്ദുല്‍ ജബ്ബാര്‍, സിദ്ധീഖ്, അബ്ദുല്‍ മുനീര്‍, മുഹമ്മദ് മുനീര്‍ തുടങ്ങിയ പ്രകടനത്തിന് നേതൃത്വം നല്‍കി.
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ കറുത്ത മാസ്‌കും ബാഡ്ജും ധരിച്ച് നടത്തിയ പ്രകടനത്തിന് എസ്.എം.എ തങ്ങള്‍, മുഹമ്മദ് മുസ്ഥഫ , ആബിദ് സി.പി, മുഹമ്മദ് മുഹീനുദ്ദീന്‍ വി, സില്‍ജി അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.പ്രതിഷേധ സംഗമം മണ്ഡലം പ്രസിഡന്റ് പി. അഷ്‌റഫിന്റെ അധ്യക്ഷതയില്‍ എസ്.ഇ.യു ജില്ലാ പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി സമീര്‍ മുഖ്യപ്രഭാഷണം നടത്തി. സി. അബ്ദുല്‍ ശരീഫ്, അബ്ദുറഹ്മാന്‍ മുണ്ടോടന്‍, സാദിഖലി വെള്ളില, പി.അഷ്‌റഫ്, സി.പി അബ്ദുല്‍ നാഫിഹ്, ഉമ്മര്‍ മുല്ലപ്പള്ളി, അന്‍വര്‍ ജുമാന്‍, സനോജ്, മുഹമ്മദ് സൈത് റിയാസ് കടന്നമണ്ണ, നാസര്‍ ആനക്കയം എന്നിവര്‍ പ്രസംഗിച്ചു.
തിരൂരങ്ങാടിയില്‍ സംസ്ഥാന സെക്രട്ടറി ആമിര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു.മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു.ഒ അബ്ദുല്‍ നാഫ് ആലപ്പുഴ,എ കെ ഷരീഫ്, , അഷ്‌റഫ്, സലിം, യൂസഫ് യാടന്‍, യാസീന്‍, എം.കെ റംലത്ത്, അബ്ദുല്‍ സലാം ആലപ്പുഴ, ഹാരിസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഞ്ചേരിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹമീദ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. സലീം എന്‍ ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി സമീര്‍ വി പി മുഖ്യ പ്രഭാഷണം നടത്തി. എസ് ഇ യു സംസ്ഥാന സെക്രെട്ടറിയേറ് അംഗം അഹമ്മദ് എന്‍.കെ നാസര്‍ പൂവ്വത്തി, സജീര്‍ പന്നിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശിഹാബ് വേട്ടേക്കോട്, മുഹമ്മദലി, അനസ്,സില്‍ജി അബ്ദുള്ള, അമീര്‍, ഉണ്ണിമോയിന്‍, മന്‍സൂര്‍, യൂസുഫ്, എന്നിവര്‍ പ്രകടനത്തിന് നതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ധര്‍ണ സംസ്ഥാന സമിതി അംഗം സബീന തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചേക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സലീം ആലിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കെ അലി കരുവാരക്കുണ്ട് , അസൈനാര്‍ കൊളത്തൂര്‍, മൊയ്തീന്‍ കുട്ടി മച്ചഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. അബ്ബാസ്, അര്‍സല്‍കുറുവ , ഉസ്മാന്‍ പുഴക്കാട്ടിരി, ഫൈസല്‍, നഹാസ് മങ്കട, സുധീര്‍ തൃശൂര്‍ , നാസര്‍ പുലാമന്തോള്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
തിരൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ ഹംസ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഖാജാ മുഹീനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി.പി ശശികുമാര്‍ , അബ്ദുല്‍ നാസര്‍കോല്‍ക്കളം , മുനീറുദ്ധീന്‍ തെക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റഫീഖ് പൊന്മുണ്ടം മുഹമ്മദ് ബഷീര്‍ വട്ടപ്പറമ്പ് സിദ്ധീഖ് വളവന്നൂര്‍ എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കരിദിന സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ലക്ഷമണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ കരീം പാലത്തിങ്ങല്‍! അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാട്ടി മുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മുതുകാട്ടില്‍, മജീദ് കെ.ടി , ഫക്രുദ്ദീന്‍ ഒതുക്കുങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാഫര്‍, ശിഹാബ്, ഇബ്രാഹിം, മജീദ്, സഈദ്, റഹീം, ഇബ്രാഹിം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."