മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്: കേരളത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് അണ്‍ലോക്ക് നാലാംഘട്ടം നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന് മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴാം ദിവസം പരിശോധിച്ച് കൊവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വാറന്റൈന് വേണ്ട. സര്‍ക്കാര്‍ ഓഫിസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും എത്താം. നൂറ് ശതമാനം ഹാജരോടെ സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
കച്ചവട ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി കേരളത്തിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ഇളവ് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."