കൊളത്തൂര്‍-പുലാമന്തോള്‍ റൂട്ടില്‍ നേരം ഇരുട്ടിയാല്‍ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു
കൊളത്തൂര്‍: ഇരുട്ടും മുന്‍പേ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൊളത്തൂര്‍-പുലാമന്തോള്‍ റൂട്ടില്‍ വൈകിട്ട് 6.25 ശേഷമാണ് ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് രാത്രി എട്ടോടെ കൊളത്തൂരില്‍ നിന്ന് പുലാമന്തോളിലേക്ക് ബസ് സര്‍വിസ് ഉണ്ട@ായിരുന്നെങ്കിലും കാലക്രമേണ അത് ഏഴു മണിയായി ചുരുങ്ങി.
ഇപ്പോള്‍ കൊളത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് 6.25 കഴിഞ്ഞാല്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേ@ണ്ട ഗതിയാണ് യാത്രക്കാര്‍ക്കുള്ളത്. കൊളത്തൂരില്‍നിന്നും പുലാമന്തോളിലേക്ക് ബസ് ചാര്‍ജായി പത്തു രൂപ നല്‍കേണ്ട@ിടത്ത് 140 രൂപയാണ് ഓട്ടോറിക്ഷകള്‍ ചാര്‍ജ് ഈടാക്കുന്നത്.
ഈ റൂട്ടിലെ പ്രാദേശിക സ്റ്റോപ്പുകളായ ഓണപ്പുട, കുരുവമ്പലം, ചെമ്മലശ്ശേരി, പാലൂര് എന്നീ സ്റ്റോപ്പുകളില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കുടുങ്ങി കിടക്കുന്ന കാഴ്ചയും പതിവാണ്.
മാലാപമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജിലെത്തുന്ന പുലാമന്തോള്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന റൂട്ട് കൂടിയാണിത്. ഇത് കൂടാതെ രാത്രി 8.20ന് ശേഷം പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ കുറുപ്പത്താല്‍ ടൗണിലേക്കുള്ള യാത്രക്കാരെ കൊളത്തൂര്‍ പൊലിസ് സ്റ്റേഷന് പരിസരത്ത് ഇറക്കിവിടുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."