പെരിങ്ങാവിലെ ദുരന്ത ഭൂമിയില്‍ നേതാക്കളെത്തി
കൊണ്ടോട്ടി: വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒന്‍പത് പേര് മരിച്ച ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറത്ത് ആശ്വാസ വാക്കുകളോടെ സമസ്ത നേതാക്കളെത്തി.സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരാണ് പ്രദേശത്തെത്തിയത്. അപകടത്തില്‍ മരിച്ചവരുടെ മുഴുവന്‍ വീടുകളിലും രക്ഷപ്പെട്ട മുഹമ്മദലിയുടെ വീട്ടിലുമെത്തി കുടുംബങ്ങളെ ആശ്വാസിപ്പ് നേതാക്കള്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി.
ദുരന്തം നടന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. അബ്ദുല്‍ ഗഫൂര്ദാരിമി മുണ്ടക്കുളം, സ്വദഖത്തുള്ള മാസ്റ്റര്‍ ചെറുമുറ്റം,റ ിയാസ് കൊട്ടപ്പുറം, സൈനുദ്ദീന്‍ ഒളവട്ടൂര്‍, പി.കെ അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്, അസൈനാര്‍ പെരിങ്ങാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പെരിങ്ങാവ്: ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനിയും സന്ദര്‍ശിച്ചു. മരണമടഞ്ഞവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു പ്രാര്‍ഥന നടത്തി.
ദുരന്തത്തില്‍ രക്ഷപ്പെട്ട മുഹമ്മദലിയെയും സന്ദര്‍ശിച്ചു. മുസ്ലിം യൂത്ത്ലീഗ് ദേശീയ ട്രഷറര്‍ മുഹമ്മദ് യൂനസ് (തമിഴ്നാട്), ജില്ലാ സെക്രട്ടറി പി.കെ.സി അബ്ദുറഹ്മാന്, തമിഴ്നാട് കരൂര്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. അഹമ്മദുള്ള, നസീം പുളിക്കല്‍, എ.മുഹിയുദ്ദീന് അലി, കെ.ടി.സക്കീര്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."