ഹര്‍ത്താല്‍ കടമകള്‍ മറന്നതിന്റെ കുറ്റസമ്മതമെന്ന് എം.പി
കട്ടപ്പന: ഉത്തരവാദിത്വങ്ങള്‍ കൃത്യസമയത്ത് നിര്‍വഹിക്കാന്‍ കഴിയാത്തതിന്റെ കുറ്റസമ്മതമായാണു സമരങ്ങളും ഹര്‍ത്താലുമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2016-17 അധ്യായന വര്‍ഷത്തേയ്ക്കുള്ള പ്രവേശനാനുമതിക്കായ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മുമ്പില്‍ അപേക്ഷ പോലും ഇപ്പോള്‍ നിലവിലില്ല.
2015 ഡിസംബര്‍ 31ന് ഇടുക്കി മെഡിക്കല്‍ കോളജിന്റെ അംഗീകരം നഷ്ടമായതിന് ശേഷം അഞ്ചുമാസം കൂടി യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ന്നിട്ടും അപേക്ഷ നല്കാന് കഴിഞ്ഞില്ല.
യുദ്ധകാലടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മെഡിക്കല്‍ കോളജ് മുന്നോട്ട് പോകും. 2016-17 വര്‍ഷത്തേക്കുള്ള പ്രവേശനാനുമതിക്കായി മൂന്ന് ലക്ഷം രൂപയുടെ ഡിഡിയും ചേര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് സര്‍ക്കാര്‍ അപേക്ഷ നല്കി കഴിഞ്ഞു.
അനാവശ്യ സമരങ്ങളും വിവാദങ്ങളുമല്ല ഇപ്പോള്‍ ആവശ്യമെന്നും ലക്ഷ്യം നേടിയെടുക്കുന്നതിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."