HOME
DETAILS

ദുരന്ത നിവാരണ വിഭാഗമെത്തുന്നില്ല മണ്ണിടിച്ചിലില്‍ തകര്‍ന്ന ഐക്കരപ്പടി പൂച്ചാലിലെ വീട് പൊളിച്ചു നീക്കുന്നത് വൈകുന്നു; നാട്ടുകാര്‍ ഭീതിയില്‍

  
backup
September 04 2018 | 06:09 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4

കൊണ്ടോട്ടി: കാലവര്‍ഷക്കെടുതിയില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കാത്തത് പുതിയ അപകടം വിളിച്ചുവരുത്തുമെന്ന് ആശങ്ക. ചെറുകാവ് പഞ്ചായത്തിലെ ഐക്കരപ്പടിക്കടുത്ത പൂച്ചാലില്‍ കഴിഞ്ഞ 15നുണ്ടായ മണ്ണിടിച്ചിലില്‍ കേടുപാട് സംഭവിച്ച കണ്ണനാരി അബ്ദുല്‍ അസീസും കുടുംബവും താമസിച്ചിരുന്ന വീടാണ് ഏത് നിമിഷവും തകര്‍ച്ചയുടെ വക്കിലുള്ളത്.
ദുരന്തത്തില്‍ അബ്ദുല്‍ അസീസും ഭാര്യ സുനീറയും ഇളയ മകന്‍ മുഹമ്മദ് ഉബൈദും മരണപ്പെട്ടിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അസീസിന്റെ രണ്ട് മക്കള്‍ വീടിന്റെ തകര്‍ച്ച കാരണം കുടുംബ വീട്ടിലാണ് താമസിക്കുന്നത്. അപകടം നടന്ന് ഇരുപത് ദിവസം പിന്നിട്ടിട്ടും ഇതുവരെ വീട് പൊളിച്ചു നീക്കിയിട്ടില്ല.
വീടിന്റെ പിന്‍ഭാഗം മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ചുമരും ടെറസുമടക്കം ഏത് നിമിഷവും വീഴുന്ന അപകടാവസ്ഥയിലാണ്. അപകടത്തിന് ശേഷവും കനത്ത മഴയായതിനാലണ് വീട് പൂര്‍ണമായി പൊളിച്ചു നീക്കുന്നതിന് റവന്യു അധികൃതര്‍ തടസം പറഞ്ഞിരുന്നത്. എന്നാല്‍ പൂച്ചാലിലെ ദുരന്ത ദിവസം തന്നെ മണ്ണിടിഞ്ഞുവീണ് ഒന്‍പത് പേര്‍ മരണപ്പെട്ട പെരിങ്ങാവ് കൊടപ്പുറത്ത് അപകടാവസ്ഥയിലായ വീട്, തൊട്ടടുത്ത ദിവസം തന്നെ റവന്യു അധികാരികളുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയിരുന്നു.എന്നാല്‍
അപകടം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കാലാവസ്ഥ അനുകൂലമായിട്ടും വീടിന്റെ അപകടാവസ്ഥ ഒഴിവാക്കാനായിട്ടില്ല. റവന്യുവിന് കീഴിലെ ദുരന്ത നിവാരണ വിഭാഗമാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. വീടിനുചുറ്റും കയറുകെട്ടി അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. എന്നാല്‍ ദിനേന വീട് കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ എത്തുന്നത് വന്‍ അപകടത്തിന് ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. തകര്‍ന്ന വീടിന്റെ ഭാഗങ്ങള്‍ ഏതു നിമിഷവും തൊട്ടടുത്തുള്ള വീടുകളില്‍ വന്നുപതിക്കുമെന്ന ഭീതിയില്‍ സമീപത്തുള്ളവര്‍ വീടുകളില്‍ നിന്ന് മാറി താമസിക്കുന്നുമുണ്ട്. റവന്യൂ ഉദ്യോഗസ്ഥരെ ദിനേനെയെന്നോണം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഇതുവരെയുണ്ടായിട്ടില്ല. പൂച്ചാലിലെ തകര്‍ന്ന വീടിന്റെ അപകടാവസ്ഥ ഒഴിവാക്കി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ചെറുകാവ് പഞ്ചായത്ത് അംഗം ബഷീര്‍ പൂച്ചാല്‍ റവന്യു അധികാരികളോട് ആവശ്യപ്പെട്ടു. അധികൃതര്‍ കാലതാമസം വരുത്തുന്ന പക്ഷം നാട്ടുകാര്‍ വീട് പൊളിച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago