ഹര്‍ത്താല്‍ അസത്യം പ്രചരിപ്പിക്കുന്നതിന് വേണ്ടിയെന്ന് എല്‍.ഡി.എഫ്
ചെറുതോണി: ഇന്ന് യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ അസത്യം പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള ഉപാധി മാത്രമാണെന്ന് എല്‍.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി.
സ്വന്തം കഴിവുകേടിന്റെ ജാള്യത മറയ്ക്കാനാണ് യു.ഡി.എഫ്. ഇപ്പോള്‍ ഹര്‍ത്താലുമായി രംഗത്തു വന്നിട്ടുള്ളത്. അഞ്ച് വര്‍ഷം സമയം ലഭിച്ചിട്ടും മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പരാജയപ്പെട്ടവര്‍ ഇപ്പോള്‍ നടത്തുന്ന സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ സംസ്ഥാനത്തെ പുതിയ മെഡിക്കല്‍ കോളജുകളുടെ പൊതുസ്ഥിതി വിലയിരുത്തിയിരുന്നു.
ഈ ഘട്ടത്തില്‍തന്നെ ഇടുക്കിയില്‍ നിന്നുള്ള എല്‍.ഡി.എഫ്. ജനപ്രതിനിധികളും നേതാക്കളും മുഖ്യമന്ത്രിയേയും, ആരോഗ്യ - ധന വകുപ്പുകളിലെ മന്ത്രിമാരെയും കണ്ട് മെഡിക്കല്‍ കോളജ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."