ഇസ്‌ലാമിനെതിരെയുള്ള വെല്ലുവിളികള്‍ നേരിടാന്‍ സമൂഹ കൂട്ടായ്മ സംഘടിപ്പിക്കും
തൊടുപുഴ: ഏക സിവില്‍ കോഡ് നടപ്പാക്കല്‍ ഉള്‍പ്പെടെ ഇസ്‌ലാമിനെതിരെ കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിനും സാക്കിര്‍ നായിക്കിനെപ്പോലുള്ള ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കെതിരെ സാധ്വി പ്രാച്ചിയെ പോലുള്ളവര്‍ നടത്തുന്ന വധഭീഷണിക്കെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്താനും തൊടുപുഴയില്‍ ചേര്‍ന്ന വിവിധ മുസ്‌ലിം സംഘടനകളുടെ സംഗമം തീരുമാനിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എം.എ ഷുക്കൂറിന്റെ അധ്യക്ഷതയില്‍ ലീഗ് ഹൗസില്‍ നടന്ന സംഗമം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഫിസ് പി.പി .ഇസഹാഖ് മൗലവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എസ് മുഹമ്മദ് സ്വാഗതമാശംസിച്ചു.
താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി മുഖ്യപ്രഭാഷണവും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ആമുഖ പ്രഭാഷണവും നടത്തി.
വിവിധ മുസ്‌ലിം സംഘടനാ നേതാക്കളായ കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കബീര്‍ റഷാദി ( സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), പി.എ സെയ്തുമുഹമ്മദ് മൗലവി, മുഹമ്മദ് ഷഹീര്‍ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അബ്ദുല്‍ ഗഫൂര്‍ നജ്മി, കെ.എസ് ഇംദാദുള്ള മൗലവി (തബ്‌ലീഗ് ജമാഅത്ത്), ടി.എം മുജീബ്, എം.എം ഷുക്കൂര്‍ (മുജാഹിദ് ), എ.എം സമദ്, മുഹമ്മദ് ഷരീഫ് (കെ.എന്‍.എം), നസീര്‍ ഏഴല്ലൂര്‍, അഭിലാഷ് അബ്ദുള്ള (മുജാഹിദ് ദഅ്‌വ സമിതി), സി.എം ഹുസൈന്‍, ഷാജഹാന്‍ (ജമാഅത്തെ ഇസ്‌ലാമി), അഡ്വ. ഇ.എസ് മൂസ, അഡ്വ. പി.എച്ച് ഹനീഫ റാവുത്തര്‍ (എം.ഇ.എസ്), എം.എം ബഷീര്‍ (മുസ്‌ലിം ലീഗ്) തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."