പ്രതിമാസം ആദ്യദിന വരുമാനം അര്‍ബുദ രോഗികള്‍ക്ക് നല്‍കി സാദിഖ്
കാഞ്ഞങ്ങാട്: സാദിഖ് എന്ന ഓട്ടോ തൊഴിലാളിയുടെ എല്ലാ മാസങ്ങളുടെയും ആദ്യദിന വരുമാനം കിടപ്പിലായ അര്‍ബുദ രോഗികള്‍ക്കുള്ളതാണ് .
അന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണം മുഴുവന്‍ ഈ ചെറുപ്പക്കാരന്‍ അര്‍ബുദം കൊണ്ട് വലയുന്ന നിര്‍ധനരായ രോഗികള്‍ക്കായി സമര്‍പ്പിക്കും. കാഞ്ഞങ്ങാട് നഗരത്തില്‍ 'നിലാമുറ്റം' ഓട്ടോ സര്‍വിസ് നടത്തുന്ന സാദിഖ് ഇരിയപാറ പരുന്തടി സ്വദേശിയാണ്.
ഈ മാസം ആദ്യദിനം ഓടിച്ചു കിട്ടിയ തുക ഇന്ന് അമ്പലത്തറ എസ്.ഐയുടെ സാന്നിധ്യത്തില്‍ ഇരിയ മഹാത്മാ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്റര്‍ ചെയര്‍മാനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ രാജന്‍ ബാലൂരിന് കൈമാറും. നിര്‍ധന കുടുംബാംഗമായ സാദിഖിന്റെ മാതാവ് കിഡ്‌നി സംബന്ധമായ അസുഖത്താല്‍ കഷ്ടപ്പെടുകയാണ്. പിതാവ് പ്രായാധിക്യത്താല്‍ കിടപ്പിലുമാണ്. കഷ്ടപ്പാടിലാണെങ്കില്‍ മകന്റെ നല്ല മനസിന് വലിയ പിന്തുണയാണ് മാതാപിതാക്കള്‍ നല്‍കുന്നത്. മറ്റുള്ളവരുടെ വിഷമങ്ങള്‍ പങ്കിടുമ്പോള്‍ കിട്ടുന്ന ആനന്ദം മറ്റൊന്നില്‍നിന്നു ലഭിക്കില്ലെന്നാണ് സാദിഖ് പറയുന്നത്.
ഇരിയ മഹാത്മാ പബ്ലിക് സ്‌കൂളിന്റെ മാനേജര്‍ രാജന്‍ മാസ്റ്ററുടെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് തന്നെ ഇത്തരം മനസ്ഥിതിയിലേക്ക് പരിവര്‍ത്തിപ്പിച്ചതെന്ന് സാദിക്ക് പറയുന്നു. ജസീലയാണ് ഭാര്യ . മുഹമ്മദ് യാസീന്‍, മുഹമ്മദ് സാജിര്‍, മുഹമ്മദ് കുഞ്ഞി മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."