HOME
DETAILS
MAL
ശാന്തിയുടെ മകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
backup
September 23 2020 | 02:09 AM
കൊച്ചി: മക്കളുടെ ചികിത്സയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി പണം കണ്ടെത്താന്‍ സമരം നടത്തിയ ശാന്തിയുടെ മകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സാ ചെലവിനും കടംവീട്ടാനും വേണ്ടി അവയവങ്ങള്‍ വില്പനയ്ക്ക് എന്ന ബോര്‍ഡ് വച്ചാണ് കഴിഞ്ഞദിവസം ശാന്തിയും മക്കളും കണ്ടെയ്നര്‍ റോഡില്‍ മുളവുകാട് പൊലിസ് സ്റ്റേഷനുസമീപം സമരം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ ശാന്തിയുടെ രണ്ടാമത്തെ മകന് രഞ്ജിത്താണ് (23) കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ പരുക്ക് ഗുരുതമല്ല. തുടര്‍ന്ന് വൈകിട്ടോടെ ആശുപത്രി വിട്ടു. മനോവിഷമം മൂലമാണ് ആത്മഹത്യാ ശ്രമമെന്നാണ് നിഗമനം. ജന്മനാ വയറില്‍ മുഴയുണ്ടായിരുന്ന രഞ്ജിത്തിന്റെ ശസ്ത്രക്രിയ നേരത്തെ നടത്തിയിരുന്നെങ്കിലും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് ശാന്തി പറഞ്ഞു.
ശാന്തിയുടെയും മക്കളുടെയും സമരം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഇവരെ വിളിച്ച് അറിയിച്ചിരുന്നു. വീട്ടുവാടക ലയണ്‍സ് ക്ലബ് ഏറ്റെടുക്കുമെന്നും ഉറപ്പുനല്കിയതോടെ ശാന്തിയും മക്കളും വാടകവീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."