HOME
DETAILS
MAL
12 വര്‍ഷത്തെ റെക്കോഡ് മറികടന്ന് സെപ്റ്റംബര്‍ മഴ
backup
September 23 2020 | 02:09 AM
കണ്ണൂര്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബര്‍ മാസം എന്ന റെക്കോഡ് സ്വന്തമാക്കി ഈ വര്‍ഷം.
12 വര്‍ഷം മുന്‍പുള്ള സെപ്റ്റംബര്‍ മാസത്തെ റെക്കോഡാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയോടെ മറികടന്നത്.
2007ല്‍ പെയ്ത 550.2 മില്ലിമീറ്റര്‍ എന്ന റെക്കോഡാണു മാറിയത്. സെപ്റ്റംബര്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഇതുവരെ ഈ സെപ്റ്റംബറില്‍ പെയ്തത് 567.9 മി.മീ മഴയാണ്.
കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആകെ മൂന്നു വര്‍ഷങ്ങളിലാണ് സെപ്റ്റംബറില്‍ 500 മി.മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചത്- 1998 (518 മി.മീ) , 2007 (550.2 മി.മീ).
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ ലഭിക്കേണ്ട ശരാശരി മഴ 259.6 മി. മീറ്ററാണ്.
എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ 13 തവണയും കേരളത്തില്‍ ശരാശരിക്കു മുകളില്‍ മഴ ലഭിച്ചിട്ടുണ്ട്. അതില്‍ തന്നെ ആറുതവണ 400 മി.മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ടെന്നാണു കണക്കു വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഓഗസ്റ്റിലെ റെക്കോഡ് കഴിഞ്ഞ വര്‍ഷം തിരുത്തിയിരുന്നു. 951 മി.മീറ്റര്‍ മഴയാണ് അന്നു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."