തലശ്ശേരി-വളവുപാറ റോഡ് നവീകരണം; കൈയേറ്റം ഒഴിപ്പിക്കല്‍ നടപ്പായില്ല
ഇരിട്ടി: ഇരിട്ടി ടൗണിലെ റവന്യൂ ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തിയ കൈയേറ്റങ്ങള്‍സ്വമേധയാ പൊളിച്ചുനീക്കാനുള്ള അധികൃതര്‍ നല്‍കിയ സമയപരിധി അവസാനിച്ചു
എന്നാല്‍ റവന്യൂ ഭൂമി കൈയേറി നിര്‍മാണം നടത്തിയ വ്യക്തികളോ ഉടമകളാ ഇതുവരെയായി അനധികൃതമായി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തയാറായിട്ടില്ല.
തലശ്ശേരി -വളവുപാറ കെ.എസ്.ടി.പി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടിയില്‍ പുതിയ പാലം വരുന്നതോടെ പട്ടണത്തിലെ റോഡിന്റെ അലൈന്‍മെന്റിലും കാര്യമായ മാറ്റങ്ങള്‍ വരും റോഡ് വികസനവും ടൗണ്‍ വികസനവും ഒരേ സമയം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്അധികൃതര്‍ റവന്യൂ ഭൂമിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്
ഇതിനായി വ്യാപാരി സംഘടനകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കുകയും തുടര്‍ന്ന് ഭൂമി മുഴുവന്‍ റവന്യൂ കെ.എസ്.ടി.പി അധികൃതരുടെ നേതൃത്വത്തില്‍ അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു.
കൈയേറ്റം സംബന്ധിച്ച് വ്യാപാരി സംഘടനകളേയും കെട്ടിട ഉടമകളയും ബോധ്യപ്പെടുത്തിയ ശേഷം പൊളിക്കാനുള്ള ഭാഗങ്ങള്‍ അളന്ന് അടയാളപ്പെടുത്തുകയും ചെയ്തു.
കനത്ത മഴയും ഓണം,ബലിപ്പെരുന്നാള്‍ ആഘോഷങ്ങളും കാരണം ഇവ കഴിഞ്ഞു മതി പൊളിക്കലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 31 വരെയായിരുന്നു കെട്ടിട ഉടമകള്‍ക്ക് സ്വമേധയാ പൊളിച്ച് മാറ്റാന്‍അധികൃതര്‍ സമയപരിധി നല്‍കിയിരുന്നത്.
ഈ സമയപരിധിയാണ് അവസാനിച്ചിരിക്കുന്നത്.സമയ പരിധി അവസാനിച്ച് മൂന്ന്ദിവസം കഴിഞ്ഞിട്ടും കൈയേറ്റനിര്‍മാണം സ്വയം പൊളിച്ച് നീക്കാത്തതിന് പിന്നില്‍ ചിലര്‍ സ്വാധീനംചെലുത്തിയതാണ് കാരണമെന്ന് സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."