HOME
DETAILS
MAL
സംസ്ഥാനത്ത് അപ്രഖ്യാപിത വിമോചന സമരം: കോടിയേരി
backup
September 23 2020 | 02:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അപ്രഖ്യാപിത വിമോചന സമരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തിലും ജനാധിപത്യ ധ്വംസനങ്ങളിലും പ്രതിഷേധിച്ച് സി.പി.എം തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകളുടെ ഫണ്ട് വാങ്ങിയാണ് സര്‍ക്കാരിനെതിരേ സമരം നടത്തുന്നത്. ജനങ്ങളെ അണിനിരത്തി ഈ സമരത്തെ നേരിടും. എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകാതിരിക്കാന്‍ യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് പദ്ധതിയിടുകയാണ്.
കര്‍ഷക ബില്ലിനെതിരേ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്‍ഡ് ചെയ്തത് പ്രതികാരനടപടിയാണ്. എതിര്‍ശബ്ദങ്ങളെ ഭയക്കുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചു. ബി.ജെ.പിയുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കോര്‍പറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്. ഇതിനെതിരേ വന്‍ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."