മദ്യപിക്കാന്‍ വെള്ളം നല്‍കിയില്ല; ഹോട്ടല്‍ അടിച്ചു തകര്‍ത്തു
ശ്രീകണ്ഠപുരം: മദ്യപിക്കാന്‍ വെള്ളം നല്‍കാത്തതിന്റെ പേരില്‍ ഹോട്ടലിന് നേരെ അക്രമം. ഹോട്ടല്‍ ജീവനക്കാരന് കംപ്ലാനി കോളനിയിലെ കിഴക്കെപുരയില്‍ സുരേന്ദ്ര(52)നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരുവേശി നെല്ലിക്കുറ്റി ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഒരു സംഘം അഴിഞ്ഞാടിയത്. കൂട്ടപ്ലാക്കല്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ രണ്ട് കാറുകളിലെത്തിയ സംഘം മദ്യപിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഹോട്ടല്‍ അടക്കാനുള്ള നേരമായതിനാല്‍ ജോര്‍ജ് അല്പം വെള്ളം നല്കി. വീണ്ടും വെള്ളത്തിനായി വന്നപ്പോള്‍ പുറത്തെ ടാപ്പില്‍നിന്ന് എടുക്കാന്‍ പറഞ്ഞ് കതകടക്കുകയായിരുന്നു. ഈസമയം കതക് തള്ളിതുറന്ന് അകത്തുകയറിയ സംഘം ഹോട്ടലിലെ പാത്രങ്ങള്‍ അടിച്ച് തകര്‍ക്കുകയും സിലിണ്ടര്‍ വലിച്ചെറിയുകയും പച്ചക്കറികള്‍ നശിപ്പിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുരേന്ദ്രന് മര്‍ദനമേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുമ്പോഴേക്കും സംഘം കാറില്‍ രക്ഷപ്പെട്ടിരുന്നു. കുടിയാന്മല എസ്.ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തില്‍ പൊലിസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പ്രദേശവാസികളായ റോബന്, നിഷാദ്, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പരുക്കേറ്റ സുരേന്ദ്രന് പറഞ്ഞു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."