HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: സത്യം തെളിയണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല
backup
September 23 2020 | 02:09 AM
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തിലെ സത്യം പുറത്തുവരണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാരിന്റെ അഴിമതികള്‍ സി.ബി.ഐ അന്വേഷിക്കുക, മന്ത്രി കെ.ടി ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് നടത്തുന്ന സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്തുമായി ജലീലിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീല്‍ കഴിഞ്ഞദിവസം സമ്മതിച്ചു. ഇതുതന്നെയാണ് പ്രതിപക്ഷവും ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, മുസ്ലിം ലീഗ് നേതാക്കളായ കെ.എസ് ഹംസ, ടി.വി ഇബ്രാഹിം എം.എല്‍.എ, ബീമാപ്പള്ളി റഷീദ്, കേരള കോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാം, യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് അനൂപ് ജേക്കബ്, ആര്.എസ്.പി നേതാവ് ബാബു ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു. സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."