HOME
DETAILS
MAL
തിരുകേശം ബോഡി വേസ്റ്റ് തന്നെ; നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി
backup
September 23 2020 | 02:09 AM
തിരുവനന്തപുരം: പ്രവാചക തിരുകേശം ബോഡി വേസ്റ്റാണെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. 'എന്താ സംശയം? പറഞ്ഞത് പറഞ്ഞതു തന്നെയാണ്. നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിനു വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് വിഷയത്തില്‍, വിശുദ്ധ ഖുര്‍ആനിനെ പ്രതിപക്ഷം അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോഴാണ് മുന്‍പ് തിരുകേശ വിഷയത്തില്‍ പിണറായി വിജയന് സ്വീകരിച്ച നിലപാട് വീണ്ടും ചര്‍ച്ചയായത്.
2012ല്‍ സംസ്ഥാന സെക്രട്ടറിയായിരിക്കവേയാണ് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് കൊണ്ടുവന്ന വ്യാജകേശത്തെ കുറിച്ചുള്ള വിവാദത്തില്‍ തിരുകേശം ബോഡി വേസ്റ്റ് മാത്രമാണെന്ന പരാമര്‍ശം പിണറായി വിജയന് നടത്തിയത്. നമ്മുടെ ശരീരത്തില്‍ നിന്നുള്ളത് വേസ്റ്റ് തന്നെയാണെന്നും ചിലര്‍ അത് കൊണ്ടുനടക്കുന്നുവെന്നുമായിരുന്നു പറഞ്ഞത്. ഇതിനെതിരേ വ്യാപക പ്രതിഷേധം അന്ന് ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും ആ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."