HOME
DETAILS
MAL
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ അസ്വാഭാവികതയില്ല
backup
September 23 2020 | 02:09 AM
പൊലിസും കണ്ടെത്തി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടിത്തം അട്ടിമറിയല്ലെന്ന് പൊലിസും കണ്ടെത്തി.
കത്തിനശിച്ച ഫയലുകളുടെയെല്ലാം ഡിജിറ്റല്‍ പകര്പ്പുകളുണ്ടെന്നാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. തീപിടിത്തത്തിന് രണ്ടു ദിവസം മുന്‍പ് ഓഫിസ് അണുവിമുക്തമാക്കിയതിനാല് അതിന്റെ മണം പോകുന്നതിനായി ഫാന്‍ ഇട്ടിരുന്നു. നിര്‍ത്താതെ പ്രവര്‍ത്തിച്ച ഫാനിന്റെ മോട്ടോര്‍ ഉരുകിയാണ് കടലാസുകളിലേക്ക് തീപിടിച്ചത്.
അഗ്നിശമന സേനയുടെ ഈ കണ്ടെത്തല്‍ ശരിവയ്ക്കാവുന്നതാണ് സാഹചര്യത്തെളിവുകളെന്നാണ് പൊലിസ് പറയുന്നത്. തീപിടിക്കാന്‍ ഇടയാകുന്ന മറ്റെന്തെങ്കിലും വസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് അറിയാന്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. ഫൊറന്‍സിക് ഫലം ലഭിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതോടെ സര്‍ക്കാര്‍ നിയോഗിച്ച എല്ലാ സമിതികളുടെയും അന്വേഷണം പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."