HOME
DETAILS
MAL
മുറിവുകളില്ല, പാപ്പാന്മാരോട് അനുസരണ കാണിക്കുന്നു; തെച്ചിക്കോട്ട് രാമചന്ദ്രനെ പരിശോധിച്ച ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്
backup
May 11 2019 | 03:05 AM
തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി മൂന്നംഗ സംഘ ഡോക്ടര്‍മാര്‍. ആന പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാഴ്ച പൂര്‍ണമായി തടസപ്പെട്ടെന്ന് പറയാനാകില്ലെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ട് മണിക്കൂറിനകം ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. ആനയുടെ ആരോഗ്യക്ഷമത മൂന്നംഗ സംഘമാണ് പരിശോധിച്ചത്. ആരോഗ്യനില തൃപ്തികരമെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം അനുകൂലമെങ്കില്‍ പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്നലെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."