HOME
DETAILS
MAL
ശമ്പളം പിടിക്കല്‍ സര്‍ക്കാര്‍ പിന്നോട്ടില്ല
backup
September 23 2020 | 02:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആറു മാസം ശമ്പളം പിടിക്കാനുള്ള തീരുമാനത്തിലുറച്ച് സര്‍ക്കാര്‍. ഇന്നലെ സര്‍വിസ് സംഘടനകളുടെ യോഗത്തിലും ധന മന്ത്രി തോമസ് ഐസക് പിന്നോട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.
എന്നാല്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ച് ട്രഷറിയില്‍ ഇടുന്നതിന് മൂന്നു നിര്‍ദേശങ്ങള്‍ ധനമന്ത്രി തോമസ് ഐസക് മുന്നോട്ടു വച്ചു. ഇതിനകം പിടിച്ച ഒരു മാസത്തെ ശമ്പളം ഏതെങ്കിലും ധനകാര്യ സ്ഥാപനം വഴി വായ്പയെടുത്ത് അടുത്തമാസം ജീവനക്കാര്‍ക്ക് മടക്കി നല്‍കും. പക്ഷെ ആറു മാസം കൂടി ജീവനക്കാര്‍ സഹകരിക്കണമെന്നതായിരുന്നു ആദ്യ നിര്‍ദേശം. പി.എഫില്‍ നിന്നെടുത്ത വായ്പ, ഓണം ശമ്പള അഡ്വാന്‍സ് എന്നിവ തിരിച്ചടയ്ക്കാന്‍ സാവകാശം അനുവദിക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാരെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസം പിടിക്കുന്നതാണ് മൂന്നാമത്തെ നിര്‍ദേശം. ഇതില്‍ ഏത് സ്വീകാര്യമാണെന്ന കാര്യം ഇന്നു വൈകുന്നേരത്തിന് മുമ്പ് അറിയിക്കണമെന്നും സംഘടനാ പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു.
തീരുമാനം ആലോചിച്ച് അറിയിക്കാമെന്ന് സി.പി.എം അനുകൂല സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
എന്നാല്‍ നിര്‍ദേശങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്ലാത്തതിന്റെ തെളിവാണെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ വ്യക്തമാക്കി. ഇടതു സര്‍ക്കാര്‍ ജീവനക്കാരെ വേട്ടയാടുകയാണെന്നും ശമ്പളം ഔദാര്യമല്ല, അവകാശമാണെന്നും എന്‍.ജി.ഒ സംഘ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."