ഉള്ളാള്‍ നഗരസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
ഉള്ളാള്‍(മംഗളൂരു): ഉള്ളാള്‍ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയില്‍ കോണ്‍ഗ്രസിന് 13 സീറ്റുകളാണ് ലഭിച്ചത്. ആകെയുള്ള 31 സീറ്റുകളില്‍ 17 സീറ്റുകളുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസാണ് നഗരസഭ ഭരിച്ചിരുന്നത്.
ജെ.ഡി.എസ് ഇത്തവണ നാല് സീറ്റുകള്‍ നേടിയതോടെ നഗരഭരണം കോണ്‍ഗ്രസും ജെഡിഎസും കൂട്ടുകെട്ടില്‍ നടത്തുമെന്നാണ് സൂചന. അതിനിടെ മുന്‍പ് ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ ആറ് സീറ്റാണ് ലഭിച്ചത്. ഇതിനു പുറമെ എസ്.ഡി.പി.ഐ ആറ് സീറ്റുകളിലും സ്വാതന്ത്രന്മാര് രണ്ട് സീറ്റുകളിലും വിജയം നേടിയിട്ടുണ്ട്.
അതേസമയം, ഭരണം ലഭിക്കാന്‍ വേണ്ടി എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു.ടി ഖാദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജെ.ഡി.എസിന്റെ പിന്തുണയുണ്ടായാല്‍ കോണ്‍ഗ്രസിന് ഇവിടെ ഭരണം സാധ്യമാകും. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഇന്നലെ രാവിലെയാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."