HOME
DETAILS
MAL
യു.എ.ഇ-ഇസ്‌റാഈല്‍ കരാറിനെ അപലപിച്ച് ഫ്രഞ്ച് എം.പിമാര്‍
backup
September 23 2020 | 03:09 AM
പാരിസ്: യു.എ.ഇയും ബഹ്‌റൈനും ഇസ്‌റാഈലുമായി നയതന്ത്ര കരാറില്‍ ഒപ്പുവച്ചതിനെ അപലപിച്ച് 61 ഫ്രഞ്ച് എം.പിമാര്‍.
ഫലസ്തീനും ഇസ്‌റാഈലിനുമിടയിലെ സമാധാനശ്രമങ്ങളെ ഈ കരാര്‍ ദുര്‍ബലപ്പെടുത്തുമെന്ന് എം.പിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയെ പോലെ യു.എ.ഇയും ബഹ്‌റൈനും ഇസ്‌റാഈലുമായി യുദ്ധം ചെയ്തിട്ടില്ല.
അതിനാല്‍ തന്നെ യു.എസ് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയില്‍ വാഷിങ്ടണില്‍ ഒപ്പുവച്ചത് വാസ്തവത്തില്‍ സമാധാന കരാറിലല്ല- എം.പിമാര്‍ ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങള്‍ ഉണ്ടാക്കിയ ദ്വിരാജ്യ ധാരണയെ അവര്‍ തകിടംമറിക്കുകയാണ് ചെയ്തതെന്നും ഫ്രഞ്ച് എം.പിമാര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."