മടക്കര തുറമുഖത്ത് സംഘര്‍ഷാവസ്ഥ
ചെറുവത്തൂര്‍: ദൂരപരിധി ലംഘിച്ചു മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മടക്കര തുറമുഖത്ത് സംഘര്‍ഷാവസ്ഥ. ഇന്നലെ രാവിലെയാണ് നിയമങ്ങള്‍ പാലിക്കാതെ മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്.
ഫിഷറീസ് അസി. ഡയറക്ടര്‍ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട്പിടിച്ചെടുത്തത്. എന്നാല്‍ ഈ ബോട്ടുകള്‍ ഉടമകളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള സംഘമെത്തി തിരികെയെടുത്തു. നിരവധി ബോട്ടുകള്‍ തുറമുഖത്തേക്കുള്ള പ്രവേശന വഴിയില്‍ നിര്‍ത്തിയിടുകയും ചെയ്തു.
ഇതിനിടയില്‍ മത്സ്യവുമായി വരികയായിരുന്ന തോണികള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കാനായില്ല. ഇതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. മടക്കര തുറമുഖത്ത് നിരവധി പേര്‍ തടിച്ചു കൂടി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍, ചന്തേര എസ്.ഐ വിപിന്‍ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഹാര്‍ബറില്‍ എത്തി.
ഇവരുടെ അവസരോചിതമായ ഇടപെടലാണ് സംഘര്‍ഷം ഒഴിവാക്കിയത്. പൊലിസ് ഉദ്യോഗസ്ഥര്‍ , പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ എന്നിവര്‍ പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് ഹാളില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ യേഗം ചേരാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."