HOME
DETAILS
MAL
ചൈനീസ് ബിഷപ്പുമാരുടെ കരാര്‍ പുതുക്കുമെന്ന് വത്തിക്കാന്‍; എതിര്‍പ്പുമായി യു.എസ്
backup
September 23 2020 | 03:09 AM
വത്തിക്കാന്‍ സിറ്റി: യു.എസിന്റെ എതിര്‍പ്പ് അവഗണിച്ച് ചൈനയിലെ ബിഷപ്പുമാരുടെ നിയമനം രണ്ടുവര്‍ഷത്തേക്കു കൂടി പുതുക്കിനല്കാന് വത്തിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരാര്‍ അടുത്ത മാസം ഒപ്പുവയ്ക്കും. വത്തിക്കാനുമായുള്ള ബെയ്ജിങ്ങിന്റെ ബന്ധം മെച്ചപ്പെട്ടുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ചൈനയ്ക്കെതിരേ മതസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയുമായി കൂടുതല്‍ അടുക്കുന്നത്.
ചൈനയില്‍ 13 ദശലക്ഷം കത്തോലിക്കന് ക്രിസ്ത്യാനികളാണുള്ളത്. ഇവരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഇവരുടെ വിശ്വാസ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് പുതിയ കരാറിലൂടെ വത്തിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനോട് അനുകൂലമായാണ് ചൈനയുടെ പ്രതികരണം. വത്തിക്കാനുമായുള്ള ഇടക്കാല കരാര്‍ നടപ്പാക്കുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ചൈനയുമായുള്ള കരാര്‍ പുതുക്കുന്നതിലൂടെ വത്തിക്കാന്‍ ധാര്‍മികതയെ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."