ജില്ലയില്‍ എസ്.എഫ്.ഐ തരംഗം
കല്‍പ്പറ്റ: കലിക്കറ്റ് സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്.എഫ്.ഐ ആധിപത്യം.
തെരഞ്ഞെടുപ്പ് നടന്ന 11 കോളജുകളില്‍ പത്തിലും എസ്.എഫ്.ഐ യൂനിയന്‍ വിജയിച്ചു. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജ് എസ്.എഫ്.ഐയില്‍ നിന്നും എം.എസ്.എഫ് തിരിച്ചുപിടിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജ, പുല്‍പ്പള്ളി ജയശ്രീ, പുല്‍പ്പള്ളി എസ്.എന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്, മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി, മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ്, കല്‍പ്പറ്റ എന്‍.എം.എസ്.എം, വൈത്തിരി കള്‍നറി ആര്‍ട്‌സ് കോളജ്, പനമരം സി.എം കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ നേടി. സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സാ കോളജില്‍ ഒരു സീറ്റൊഴിച്ച് എട്ട് ജനറല്‍ സീറ്റും എസ്.എഫ്.ഐ നേടി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ എം.എസ്.എഫ് സമ്പൂര്‍ണ വിജയം നേടി. ഒന്‍പത് ജനറല്‍ സീറ്റുകളിലും വിജയിച്ച എം.എസ്.എഫ് കഴിഞ്ഞ തവണ നഷ്ടപ്പെട്ട യൂനിയന്‍ തിരിച്ചുപിടിക്കുകയായിരുന്നു.
എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ അജ്മല്‍ ആറുവാള്‍ മീനങ്ങാടി എല്‍ദോ മാര്‍ ഗ്രിഗോറിയോസ് കോളജില്‍ നിന്നും യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ടു.
യൂനിയന്‍ ഭാരവാഹികള്‍
മുട്ടില്‍ ഡബ്ല്യു.എം.ഒ
മുഹമ്മദ് മുസ്തഫ, അമീര്‍അലി എന്നിവര്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ നിന്നും യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. അശ്ക്കര്‍(ചെയര്‍), അജ്മില ടി.എ(വൈ.ചെയര്‍), ടി. അരൂണ്‍ (സെക്ര), ജ്യോതി ലക്ഷ്മി(ജോ.സെക്ര), പി.എം റിന്‍ഷാദ് (ഫൈന്‍ ആര്‍ട്‌സ്), മുഹമ്മദ് മിഖ്ദാദ് (സ്റ്റുഡന്റ് എഡിറ്റര്‍), സി. ബിന്‍ഷാദ് (ജന.ക്യാപ്റ്റന്‍)എന്നിവരാണ് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ നിന്ന് ജനറല്‍ സീറ്റുകളില്‍ വിജയിച്ചത്്.
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ സുല്‍ത്താന്‍ ബത്തേരി, മുട്ടില്‍, കല്‍പ്പറ്റ, പനമരം, പുല്‍പ്പള്ളി ടൗണുകളില്‍ പ്രകടനം നടത്തി.
പുല്‍പ്പള്ളി പഴശ്ശിരാജ കോളജ്
വി. അര്‍ജുന്‍(ചെയര്‍), എ. ഹര്‍ഷിദ(വൈ.ചെയര്‍), എ. അശ്വന്ത്(സെക്ര), കെ.യു അശ്വനി(ജോ.സെക്ര), അക്ഷയ് റോയി, നവീന്‍ ജോണ്‍(യു.യു.സിമാര്‍), കെ. ഹാരിഫ്( ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി) കെ. ഗുല്‍ഷന്‍ (മാഗസിന്‍ എഡിറ്റര്‍), ജില്‍സ സണ്ണി (ജനറല്‍ ക്യാപ്റ്റന്‍).
പുല്‍പ്പള്ളി ജയശ്രീ ആട്‌സ് ആന്‍ഡ് സയന്‍സ് കോളജ്
ശ്രീജിത്ത് ശ്രീനിവാസന്‍(ചെയര്‍), ഡാനിഷ് കെ. ജോണ്‍ (ജന.സെക്ര), സാന്ദ്ര തോമസ്(ജോ.സെക്ര), സിജോ ജോര്‍ജ്(യു.യു.സി), അതുല്‍ പ്രകാശ്(ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), സ്‌റ്റെഫിന്‍ അഗസ്റ്റിന്‍(മാഗസിന്‍ എഡിറ്റര്‍), രാഹുല്‍ എന്‍ ടോമി (ജന. ക്യാപ്റ്റന്‍).
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്
അന്‍സില മാത്യു(ചെയര്‍), വര്‍ഷ വിവേക്(വൈ.ചെയര്‍), കെ. ജദീര്‍(ജ.സെക്ര), (ജോ.സെക്ര), മുഹമ്മദ് ഇജാസ,് ആബല്‍ സി. ജോണ്‍സണ്‍(യു.യു.സിമാര്‍) സരുണ്‍ കൃഷ്ണന്‍(ഫൈന്‍ ആട്‌സ് സെക്രട്ടറി), അനന്ദു ജി. സുഭാഷ്(മാഗസിന്‍ എഡിറ്റര്‍), കെ.ടി ജിബിന്‍(ജനറല്‍ ക്യാപ്റ്റന്‍).
സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ
അജോ ജോസഫ്(ചെയര്‍), പി. ഭവ്യശ്രീ(വൈ.ചെയര്‍), പി.എസ് നിജാസ്(ജ.സെക്ര), എ.എസ് സൂര്യ(ജോ.സെക്ര), പി അനീസ്(യു.യു.സി), ജിബിന്‍ ജോര്‍ജ്(ഫൈന്‍ ആട്‌സ് സെക്രട്ടറി), പി.യു വിഷ്ണു(മാഗസിന്‍ എഡിറ്റര്‍), മിഥുന്‍ ചന്ദ്ര(ജനറല്‍ ക്യാപ്റ്റന്‍).
മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ്
മിഥുന്‍ഘോഷ് (ചെയര്‍), അനൂപ(വൈ.ചെയര്‍), ടിക്‌സണ്‍(ജ.സെക്ര), (ജോ.സെക്രട്ടറി), മിഥുന്‍ബാലന്‍ (യുയുസി), ഗോവിന്ദ് (ഫൈന്‍ ആട്‌സ് സെക്രട്ടറി), അമൃത(മാഗസിന്‍ എഡിറ്റര്‍), മിഥുന്‍ ചന്ദ്ര(ജനറല്‍ ക്യാപ്റ്റന്‍).
മീനങ്ങാടി
ഐ.എച്ച്.ആര്‍.ഡി
പി.ആര്‍ അരുണ്‍(ചെയര്‍മാന്‍), പി സി ആതിര(വൈസ് ചെയര്‍മാന്‍), എം അനസ് (ജനറല്‍ സെക്രട്ടറി), കെ ദേവകി(ജോ.സെക്രട്ടറി), അനൂജ് മാധവ്(യുയുസി), അലീഷ സണ്ണി (ഫൈന്‍ ആട്‌സ് സെക്രട്ടറി), കെ.എസ് ആദര്‍ശ് (മാഗസിന്‍ എഡിറ്റര്‍), എന്‍ എസ് എബിന്‍(ജനറല്‍ ക്യാപ്റ്റന്‍).
പുല്‍പ്പള്ളി എസ്.എന്‍.ഡി.പി കോളജ്
യശ്വന്ത് (ചെയര്‍മാന്‍), അശ്വതി(വൈസ് ചെയര്‍മാന്‍), അമല്‍ തങ്കച്ചന്‍(ജനറല്‍ സെക്രട്ടറി), ദൃശ്യ(ജോ.സെക്രട്ടറി), അമല്‍ജിത്(യുയുസി), അമല്‍ (ഫൈന്‍ ആട്‌സ് സെക്രട്ടറി), നിധിന്‍കുമാര്‍(മാഗസിന്‍ എഡിറ്റര്‍)
കല്‍പ്പറ്റ എന്‍.എം.എസ്.എം കോളജ്
സുബിന്‍(ചെയര്‍മാന്‍), വൈഷ്ണവി(വൈസ് ചെയര്‍മാന്‍), രമേഷ്(ജനറല്‍ സെക്രട്ടറി), അപര്‍ണ(ജോ.സെക്രട്ടറി), അഷ്‌കര്‍(യുയുസി), ഷൗക്കത്ത്(ഫൈന്‍ ആട്‌സ് സെക്രട്ടറി), നെബിന്‍(മാഗസിന്‍ എഡിറ്റര്‍), ശ്രേയസ്(ജനറല്‍ ക്യാപ്റ്റന്‍).
പനമരം സി.എം കോളജ്
പി കെ നിയാസ് (ചെയര്‍മാന്‍), അയന(വൈസ് ചെയര്‍മാന്‍), ആഷിക്(ജനറല്‍ സെക്രട്ടറി), കെ ആര്‍ ശരണ്യ (ജോ.സെക്രട്ടറി), ആഷിന്‍(യുയുസി), അയ്മന്‍ (ഫൈന്‍ ആട്‌സ് സെക്രട്ടറി), അക്ബര്‍(മാഗസിന്‍ എഡിറ്റര്‍), മുഹമ്മദ് റാഫി(ജനറല്‍ ക്യാപ്റ്റന്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."