സൗജന്യ ഡയാലിസിസ് സെന്റര്‍: വിഭവസമാഹരണം മന്ദഗതിയില്‍
പൊന്നാനി: പൊന്നാനി നഗരസഭയുടെ സൗജന്യ ഡയാലിസിസ് സെന്ററിലേക്കുള്ള വിഭവ സമാഹരണ യജ്ഞം ലക്ഷത്തിലേക്ക് എത്തിയില്ല. 60 ലക്ഷം വേണ്ടിടത്ത് ഇതുവരെ 12 ലക്ഷം മാത്രമാണു സമാഹരിക്കാനായത്. നഗരസഭയിലെ 51 വാര്‍ഡുകളിലേയും കൗണ്‍സിലര്‍മാരാണു ഫണ്ട് സമാഹരണത്തിനു നേതൃത്വം കൊടുക്കുന്നത്. ഭരണപക്ഷ കൗണ്‍സിലറായ പ്രദോഷ് ആണ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. 85,000 രൂപയാണു കൗണ്‍സിലര്‍ സമാഹരിച്ചത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട് .
പത്തോളം കൗണ്‍സിലര്‍മാര്‍ ഇനിയും സമാഹരിച്ച തുക നഗരസഭയില്‍ ഏല്‍പ്പിച്ചിട്ടില്ല. ചില കൗണ്‍സിലര്‍മാര്‍ സമാഹരിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ തുക സമാഹരിക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ ആരോഗ്യകരമായ മല്‍സരമാണു നടത്തുന്നത്. തുക സമാഹരണം ഓഗസ്റ്റ് ഒന്നിനു പൂര്‍ത്തിയാക്കാനാണു നഗരസഭയുടെ തീരുമാനം. ഉദ്ദേശിച്ച തുക സമാഹരം എത്താത്ത സാഹചര്യത്തില്‍ ഗള്‍ഫില്‍ പോയി പിരിവു നടത്താനും നഗരസഭ ആലോചിക്കുന്നുണ്ട് .
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പാവപ്പെട്ട രോഗികള്‍ക്കു വലിയൊരു ആശ്രയമായിരുന്നു ഈ ഡയാലിസിസ് സെന്റര്‍. ഒരു വര്‍ഷത്തിനു 30 ലക്ഷം രൂപയാണ് ഇവിടെ ചെലവു വരുന്നത്. പൂര്‍ണമായും സുമനസുകളുടെ സഹായം കൊണ്ടാണ് ഇതു നടന്നു പോകുന്നത്. രോഗികളുടെ ബാഹുല്യം മൂലം രണ്ടാമതൊരു ഷിഫ്റ്റ് കൂടി തുടങ്ങാനാണു നഗരസഭ തീരുമാനിച്ചിട്ടുള്ളത് . ഇതോടെ ഒരു വര്‍ഷത്തില്‍ 60 ലക്ഷം രൂപ ചെലവു വരും. ഈ തുക കണ്ടെത്തുന്നതിനാണ് ഇന്നു മുതല്‍ വിഭവ സമാഹരണ യജ്ഞം തുടങ്ങുന്നത് .
നഗരസഭയിലെ 51 വാര്‍ഡുകളിലും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ആശ ജീവനക്കാര്‍ സന്നദ്ധ പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംയുക്തമായാണു ഫണ്ട് പിരിവിനു രംഗത്തിറങ്ങിയിട്ടുള്ളത് .
സ്‌കൂളുകള്‍ ,കോളജുകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, പള്ളി മഹല്ല് കമ്മറ്റികള്‍ , എന്നിവരുടെ നേതൃത്വത്തിലും ഫണ്ട് സമാഹരണം നടത്തുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."