HOME
DETAILS
MAL
റിയ ചക്രവര്‍ത്തിയുടെ കസ്റ്റഡി നീട്ടി
backup
September 23 2020 | 03:09 AM
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ലഹരിവിതരണ കേസില്‍ അറസ്റ്റിലായ നടിയും സുശാന്തിന്റെ മുന്‍ സുഹൃത്തുമായ റിയ ചക്രവര്‍ത്തിയുടെ കസ്റ്റഡി ഒക്ടോബര്‍ ആറുവരെ നീട്ടി. മുംബൈയിലെ കോടതിയാണ് ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. നിലവില്‍ മുംബൈയിലെ വനിതാ ജയിലില്‍ കഴിയുന്ന റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്നു ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സുശാന്തിന് ലഹരി എത്തിച്ചുനല്കിയിരുന്നെന്ന ആരോപണത്തിന്മേലായിരുന്നു സെപ്റ്റംബര്‍ ഒന്‍പതിന് 28കാരിയായ റിയയെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരന് ഷോവിക് ചക്രവര്‍ത്തി അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരായ നീക്കത്തിനു പിന്നില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമുയര്‍ന്നിരുന്നു.
മുംബൈയിലെ ഫ്ളാറ്റില്‍ ജൂണ്‍ 14നായിരുന്നു സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഇത് ആത്മഹത്യയാണെന്നാണ് നിഗമനം. എന്നാല്‍, സുശാന്ത് അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്നു പിന്നീട് വ്യക്തമാകുകയായിരുന്നു. മുംബൈ പൊലിസ് അന്വേഷിച്ചിരുന്ന കേസില്‍ മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മില്‍ അസ്വാരസ്യമുണ്ടാകുകയും തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാരിന്റെയും സുശാന്തിന്റെ കുടുംബത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ആവശ്യപ്രകാരം കേസന്വേഷണം സുപ്രിംകോടതി സി.ബി.ഐക്കു വിടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."