HOME
DETAILS
MAL
കങ്കണ റണൗട്ടിനെതിരേ പ്രതിഷേധം
backup
September 23 2020 | 03:09 AM
മുംബൈ: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയിലും രാജ്യസഭയിലും വിവാദ രീതിയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരെ ആക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരേ പ്രതിഷേധം. കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരെയും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെയും തീവ്രവാദികള്‍ എന്നായിരുന്നു കങ്കണ ആക്ഷേപിച്ചിരുന്നത്. ഇതോടെ, നേരത്തെയും ബി.ജെ.പിയെ പരസ്യമായി പിന്തുണച്ചിരുന്ന കങ്കണയ്ക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
കങ്കണ പറഞ്ഞതിനെയെല്ലാം അനുകൂലിച്ച് പാമ്പിനെപ്പോലെ കൂടെയിഴഞ്ഞ ബി.ജെ.പി എന്താണ് ഈ വിഷയത്തില്‍ ഒന്നും പറയാത്തതെന്നു ശിവസേന ചോദിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയായിരുന്നു ശിവസേനയുടെ ചോദ്യം. നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുവരെ ബി.ജെ.പിക്കൊപ്പം നിലയുറപ്പിച്ചിരുന്ന കങ്കണ, തന്റെ ഓഫിസിലെ അനധികൃത നിര്‍മാണം പൊളിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയുമായി അഭിപ്രായവ്യത്യാസത്തിലുമാണ്. കങ്കണയുടെ പരാമര്‍ശത്തിനെതിരേ മറ്റു പാര്‍ട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, കര്‍ഷകരെ താന്‍ തീവ്രവാദികളെന്നു വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി കഴിഞ്ഞ ദിവസം കങ്കണ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."