HOME
DETAILS
MAL
ഡബ്ല്യു.എം.ഒയില്‍ എസ്.എഫ്.ഐ അക്രമം: അധ്യാപകന് മര്‍ദനമേറ്റു
backup
September 04 2018 | 07:09 AM
മുട്ടില്‍: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനിടെ അധ്യാപകന് എസ്.എഫ്്.ഐ പ്രവര്‍ത്തകരുടെ മര്‍ദനം. വോട്ടെണ്ണുന്നതിനിടെ കോളജിനുള്ളില്‍ കയറിയ പുറത്തുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്ന് അറബിക് വിഭാഗം അധ്യാപകനായ ആഫില്‍ ആരോപിച്ചു.
കോളജില്‍ വോട്ടെടുപ്പിന് ശേഷം കൗണ്ടിങ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ കോളജിന്റെ കെട്ടിടത്തിന്റെയും, കൗണ്ടിങ് സ്റ്റേഷന്റെ വാതിലും തകര്‍ത്താണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.സംഭവത്തെ തുടര്‍ന്ന് ഇന്ന് കോളജിന് അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."