തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി
കൊച്ചി: തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി. രാവിലെ ഒമ്പതര മുതല്‍ പത്തര വരെയാണ് അനുമതി. ആനയെ നിയന്ത്രിക്കാന്‍ നാലു പാപ്പാന്മാര് വേണമെന്ന് നിര്‍ദേശത്തോടെയാണ് അനുമതി.
ആനയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. വനം വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പിലേയും മൂന്നു ഡോക്ടര്‍മാര്‍ രാവിലെ ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിനായി ഇറക്കണോ വേണ്ടയോ എന്ന് കലക്ടര്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിരീക്ഷണ സമിതിയാണ് ആനയുടെ ആരോഗ്യം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന ധാരണയിലെത്തിയത്. തുടര്‍ന്ന് മൂന്നംഗ ഡോക്ടര്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു.
ആനയ്ക്ക് കുഴപ്പമില്ലമില്ലെന്നും മദപ്പാടില്ലെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."