ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പു സംഘാടനത്തിന്നൊരുങ്ങി ഖത്തർ
ദോഹ: 2022ലെ ഫിഫ ലോക കപ്പ് ഏറ്റവും പരിസ്ഥിതി സൗഹൃദ ലോക കപ്പാക്കാനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍. ഖത്തറിലേത് ലോക കപ്പ് ചരിത്രത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ടൂര്‍ണമെന്റാക്കി മാറ്റാനാണ് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി ലക്ഷ്യമിടുന്നത്.
കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോ ആക്കി മാറ്റുകയാണ് കാര്‍ബണ്‍ ന്യൂട്രാലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ സാധ്യമാവുന്നത്ര കുറയ്ക്കുകയും ബാക്കി കാര്‍ബണ്‍ ക്രെഡിറ്റ് പര്‍ച്ചേസിലൂടെ ബാലന്‍സ് ചെയ്യുകയും ചെയ്താണ് ഇത് കൈവരിക്കുന്നത്.കാര്‍ബണ്‍ ന്യൂട്രാലിറ്റി നേടിയെടുക്കാനുള്ള എസ്സിയുടെ ശ്രമഫലമായി ഖത്തറിലെ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിനും അല്‍ ബൈത്ത് സ്റ്റേഡിയത്തിനും ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി അസസ്മെന്റിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചിരുന്നു.
ഖത്തറിലെ ഫിഫ ലോക കപ്പിന് വേണ്ടിയുള്ള വൈദ്യുതി മുഴുവന്‍ സൗരോര്‍ജത്തില്‍ നിന്നാണ് ലഭ്യമാക്കുക. ഇതിനായി കഹ്റമ 800 മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."