HOME
DETAILS
MAL
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി; കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍
backup
September 23 2020 | 04:09 AM
തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍. സെപ്റ്റംബര്‍ 12 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ദേശീയ ശരാശരി 8.7 ആയിരുന്നപ്പോള്‍ കേരളത്തില്‍ അത് 9.1 ആയി ഉയരുകയായിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ കേരളം ആദ്യമായാണ് ദേശീയ ശരാശരിയെക്കാള്‍ മുന്നിലെത്തുന്നത്. 100 പേരില്‍ പരിശോധന നടത്തുമ്പോള്‍ എത്രപേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുവെന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി.
ജൂണ്‍ ഒന്നു മുതല്‍ 13 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ദേശീയ ശരാശരി 7.4 ആയിരുന്നപ്പോള്‍ കേരളത്തില്‍ അത് 1.6 മാത്രമായിരുന്നു. തുടര്‍ന്നുള്ള കണക്കുകള്‍ ഇങ്ങനെ: ജൂണ്‍ 13 മുതല്‍ 27 വരെ ദേശീയ ശരാശരി 8.3, കേരളത്തില്‍ 2.5. ജൂണ്‍ 27 മുതല്‍ ജൂലൈ 11 വരെ ദേശീയ ശരാശരി 9.4, കേരളത്തില്‍ 3.0. ജൂലൈ 11 മുതല്‍ 25 വരെ ദേശീയ ശരാശരി 9.8, കേരളത്തില്‍ 4.1. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ദേശീയ ശരാശരി 11, കേരളത്തില്‍ 4.8. ഓഗസ്റ്റ് എട്ടു മുതല്‍ 23 വരെ ദേശീയ ശരാശരി 8.8, കേരളത്തില്‍ 5.4. ഓഗസ്റ്റ് 23 മുതല്‍ 30 വരെ ദേശീയ ശരാശരി 8.1, കേരളത്തില്‍ 6.1. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ ദേശീയ ശരാശരി 7.6ലേക്ക് താഴ്ന്നപ്പോള്‍ കേരളത്തില്‍ അത് 6.8 ആയി. സെപ്റ്റംബര്‍ അഞ്ചുമുതല്‍ 12 വരെ ദേശീയ ശരാശരി 8.4, കേരളത്തില്‍ 7.6. ഇതിനുശേഷമുള്ള കണക്കുകളിലാണ് കേരളം ദേശീയ ശരാശരിക്കും മുന്നിലെത്തിയത്.
വരും ആഴ്ചകളിലും ഈ നില തുടരുമെന്നും അടുത്ത രണ്ടുമാസം കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."