നിത്യ വ്യായാമം ഹൃദയാഘാതം കുറക്കാമെന്ന് പഠനം
ലണ്ടന്‍: നിത്യവും വ്യായാമം ചെയ്യുന്നതിലൂടെ ചെറുതും വലുതുമായ മലിനീകരണത്തില്‍ നിന്നും ഹൃദയം സുരക്ഷിതമായിരിക്കുമെന്ന്്് പഠനം.
വായു മലിനീകരണം ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങളായ ഹൃദയസ്്്തംഭനം, ആസ്്്ത്മ, ശ്വാസകോശരോഗങ്ങള്‍ എന്നിവ വര്‍ദ്ധിപിക്കും.എന്നാല്‍ നിത്യവും വ്യായാമം ചെയ്താല്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ചെറുക്കാമെന്ന്്് ഡെന്‍മാര്‍ക്കിലെ കോപന്‍ഹാഗന്‍ യൂണിവേസിറ്റിയിലെ നദീന്‍ ക്യുബേസ് പറഞ്ഞു.
മോശം വായുവാണെങ്കിലും ഹൃദ്‌രോഗം കുറക്കാന്‍ വ്യായാമത്തിന്്് കഴിയുമെന്നതിനെ കുറിച്ച്് തെളിവ് ലഭിച്ചിട്ടുണ്ടെന്ന്്് അമേരിക്കന്‍ ഹാര്‍ട്ട്്് അസോസിയേഷന്റെ ലേഖകനും കൂടിയായ ക്യുബേസ് പറഞ്ഞു.
ഉയര്‍ന്ന മലിനീകരണ നിരക്ക്് ഹൃദയസ്തംഭനം വരുത്തുമെങ്കിലും ശാരീരിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ നിരക്ക്് കുറയുമെന്നും ഗവേഷകര്‍ പറഞ്ഞു.
35% ആവര്‍ത്തിച്ചുളള ഹൃദയാഘാതം തടയാന്‍ സൈക്കിള്‍ ചവിട്ടുന്നതിലൂടെ സാധിക്കും. നാല്്് തരം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഏര്‍പെടുന്നതിലൂടെ (ആഴ്്ച്ചയില്‍ നാലുമണിക്കൂര്‍ വീതം) വായു എത്ര തന്നെ മലിനമാണെങ്കിലും 58 ശതമാനത്തോളം നിരക്ക് കുറക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."