ചര്‍മ്മ സംരക്ഷണത്തിന് ചില പഴങ്ങളിതാ
1. തണ്ണിമത്തന്‍
നിങ്ങള്‍ക്കറിയാമോ തണ്ണിമത്തനിലെ 95 ശതമാനവും വെറും വെള്ളമാണ്? വേനല്‍ കാലങ്ങളില്‍ നമ്മുടെ ചര്‍മ്മത്തെ നിര്‍ബന്ധമായും വൃത്തിയോടും ഈര്‍പ്പത്തൊടും സൂക്ഷിക്കേണ്ടതാണ്. ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിച്ചാല്‍ നമുക്ക് മൃദുവും കോമളവുമായ ചര്‍മ്മം ലഭിക്കും. ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ മുഖത്തിന്റെ മാസ്‌കായും ഇത് ഉപയോഗിക്കാറുണ്ട്. ഇതിനാല്‍ നമ്മുടെ ചര്‍മത്തെ സംരക്ഷിക്കാന്‍ ഇതിനു കഴിയും.
2. കാന്റലൂപ്പ്
മത്തന്‍ കുടുംബത്തിലെ ഏറ്റവും ഊര്‍ജസ്വലനായ അംഗമാണ് കാന്റലൂപ്പ്. വൈറ്റമിന്‍ സി ഏറ്റവും കൂടുതല്‍ അടിങ്ങിട്ടുള്ളതും ഇതിലാണ്. നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഇത് നിര്‍ണ്ണായകമാണ്. തണ്ണിമത്തനെ പൊലെ തന്നെ കാന്റലൂപ്പിലും ജലാംശം കൂടുതലാണ്.
3. സ്‌ട്രോബറി
നമുക്ക് ഒരിക്കലും മതിതീരാത്ത വേനല്‍ക്കാല ആനന്ദമാണ് സ്‌ട്രോബറീസ്. സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന ഏന്റീട്ടോക്‌സിഡന്‍സ് നമ്മുടെ ചര്‍മ്മത്തെ വാര്‍ദ്ധക്യവും നിരുത്സാഹതയും മാറ്റുവാന്‍ സഹായിക്കും. ഭക്ഷധാന്യങ്ങള്‍ക്കും തൈരിനുമെല്ലാം ഇത് അലങ്കാരമായി ഉപയോഗിക്കാം. ഇത് നമുക്ക് ഷെയ്ക്കുകള്‍ ഉണ്ടാക്കിയോ അതോ പച്ചക്കോ ഭക്ഷിക്കാം.
4. പപ്പായ
ഈ പഴം നമ്മുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കും. പപ്പായയില്‍ അധികവും വെള്ളമാണ് അത് നമ്മുടെ ചര്‍മ്മത്തെ ഈ കാലാവസ്ഥയില്‍ മൃദുലതയോടുകൂടുയും വൃത്തിയോടുകൂടിയും സൂക്ഷിക്കാന്‍ സഹായിക്കും. ഫ്രൂട്ട് സാലഡ്‌സിലും ഇത് ചേര്‍ക്കാറുണ്ട്. സ്മൂത്തീസില്‍ ഇതിന് രുചി ഏറെയാണ്.
5. പൈനാപ്പിള്‍
അനേകം ആളുകളും വിചാരിക്കുന്നത് ഇത് കഴിക്കാന്‍ മയമില്ലാത്ത ഭക്ഷണമാണെന്നാണ്, പക്ഷെ എളുപ്പത്തില്‍ കഴിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. പൈനാപ്പിളില്‍ വൈറ്റമിന്‍ സിയും ബി-6ും ബ്രോമലൈനും അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് പച്ചക്കോ അതോ ജ്യൂസായോ ഭക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."