ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കി.
ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം. വടക്കാഞ്ചേരിയിലെ ഭൂമി, ഫ്‌ലാറ്റ് നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന പരാതിയും അന്വേഷിക്കും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിടുന്നത്.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ ആരോപണമായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് നേരെ ഉയര്‍ത്തിയിരുന്നത്. 20 കോടിയുടെ പദ്ധതിയില്‍ നാലേകാല്‍കോടിയോളം രൂപ സ്വപ്നയും സംഘവും കമ്മീഷന്‍ പറ്റിയെന്നായിരുന്നു പ്രധാന ആരോപണം. എന്നിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നില്ലെന്ന എന്നതിലായിരുന്നു സര്‍ക്കാരിനെതിരെയുണ്ടായ വിമര്‍ശം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരട്ടെ ശേഷം അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."